
കുവൈത്ത് സിറ്റി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് കൈവശം വെച്ചതിന് 19 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന സുരക്ഷാ കാമ്പയിനുകളുടെ ഭാഗമായാണ് അറസ്റ്റ്. പിടിയിലായവരെ തുടർനടപടികൾക്കായി മയക്കുമരുന്ന് നിയന്ത്രണ ജനറൽ ഡിപ്പാർട്ട്‌മെന്റിന് കൈമാറി.
കഴിഞ്ഞ ഒരാഴ്ചത്തെ കണക്കുകൾ പ്രകാരം, സുരക്ഷാ ഉദ്യോഗസ്ഥർ 4,724 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി. ഒളിച്ചോടിയവർ, റെസിഡൻസി നിയമം ലംഘിച്ചവർ, അറസ്റ്റ് വാറന്റ് നിലവിലുള്ളവർ എന്നിവരുൾപ്പെടെ 109 പേരെ അറസ്റ്റ് ചെയ്തു.
ജുഡീഷ്യൽ അധികൃതർക്ക് ആവശ്യമുള്ള 60 വാഹനങ്ങൾ പിടിച്ചെടുക്കുകയും, തിരിച്ചറിയൽ രേഖകളില്ലാത്ത 42 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പൊതുജനങ്ങളുടെ സുരക്ഷയും സമാധാനവും ഉറപ്പുവരുത്താൻ സുരക്ഷാ പരിശോധനകൾ തുടരുമെന്ന് പോലീസ് അറിയിച്ചു. പൊതു ക്രമം തകർക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ