
കുവൈത്ത് സിറ്റി: താമസ രേഖയില്ലാത്തനാല്‍ കൊവിഡ് പ്രതിരോധ കുത്തിവെയ്‍പ്പെടുക്കാന്‍ സാധിക്കാത്ത 1,90,000 പ്രവാസികള്‍ കുവൈത്തില്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട്. അനധികൃത താമസക്കാര്‍ക്ക് രേഖകള്‍ ശരിയാക്കി താമസം നിയമവിധേയമാക്കാനുള്ള സമയപരിധി നേരത്തെ തന്നെ മേയ് 15 വരെ കുവൈത്ത് അധികൃതര്‍ നീട്ടിയിട്ടുണ്ട്.
മാനുഷിക പരിഗണനയുടെ പേരിലാണ് രേഖകള്‍ ശരിയാക്കാനുള്ള കാലാവധി നീട്ടിയതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രി തമര്‍ അല്‍ അലി പറഞ്ഞു. കൊവിഡ് പ്രതിസന്ധി കാരണവും വിവിധ രാജ്യങ്ങളില്‍ വിമാനത്താവളങ്ങള്‍ അടച്ചിടുകയും ചെയ്‍തതിനാല്‍ രേഖകള്‍ ശരിയാക്കാനും ശേഷം വാക്സിന്‍ സ്വീകരിക്കാനും അവസരം നല്‍കുകയാണെന്ന് സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു. വിദേശികള്‍ക്കിടയില്‍ വൈറസ് വ്യാപനം വര്‍ദ്ധിക്കുമ്പോഴും അനധികൃത താമസക്കാര്‍ക്ക് വാക്സിനെടുക്കാന്‍ സാധിക്കില്ലെന്ന വസ്‍തുത ആശങ്കയുളവാക്കുന്നു. ഇവര്‍ക്ക് വാക്സിനേഷന് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കില്ല. ഇത് രാജ്യത്തിന്റെ ആരോഗ്യ സുരക്ഷക്ക് ഭീഷണി ഉയര്‍ത്തുകയാണെന്നും അധികൃതര്‍ അഭിപ്രായപ്പെട്ടു. സിവില്‍ ഐ.ഡി വിവരങ്ങള്‍ നല്‍കിയാന്‍ മാത്രമേ കുവൈത്തില്‍ വാക്സിനേഷന് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കൂ. 2020 ജനുവരിക്ക് മുമ്പ് ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്കാണ് പിഴയടച്ച് താമസരേഖകള്‍ നിയമവിധേയമാക്കാന്‍ ഇപ്പോള്‍ അവസരമുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ