ബാഗില്‍ മയക്കുമരുന്ന് ഒളിപ്പിച്ച് യുഎഇയിലെത്തിയ വിദേശി കുടുങ്ങി

By Web TeamFirst Published Apr 26, 2021, 10:43 AM IST
Highlights

ബാഗിന്റെ അസാധാരണ വലിപ്പം കണ്ട് അത് തുറക്കാന്‍ കസ്റ്റംസ് ഇന്‍സ്‍പെക്ടര്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ബാഗ് തുറക്കുകയും നിരോധിത മയക്കുമരുന്ന് കണ്ടെത്തുകയുമായിരുന്നു. 

ദുബൈ: ലഗേജില്‍ ഒളിപ്പിച്ച മയക്കുമരുന്നുമായി ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തിലെത്തിയ 46കാരനെതിരെ ക്രിമിനല്‍ കോടതിയില്‍ നടപടി തുടങ്ങി. സന്ദര്‍ശക വിസയിലെത്തിയ ഇയാളുടെ കൈവശം 577 ഗ്രാം കൊക്കൈനാണ് ഉണ്ടായിരുന്നത്.

കഴിഞ്ഞ ജനുവരിയിലാണ് ഇയാള്‍ ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ എത്തിയത്. ബാഗിന്റെ അസാധാരണ വലിപ്പം കണ്ട് അത് തുറക്കാന്‍ കസ്റ്റംസ് ഇന്‍സ്‍പെക്ടര്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ബാഗ് തുറക്കുകയും നിരോധിത മയക്കുമരുന്ന് കണ്ടെത്തുകയുമായിരുന്നു. കസ്റ്റംസ് അധികൃതര്‍ അറിയിച്ചതനുസരിച്ച് ദുബൈ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. 

ബാഗ് തന്റേതാണെന്ന് സമ്മതിച്ചെങ്കിലും അതിനുള്ളിലുണ്ടായിരുന്ന നിരോധത വസ്‍തുവിനെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നാണ് ഇയാള്‍ വാദിച്ചത്. ഫോറന്‍സിക് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് പിടിച്ചെടുത്ത വസ്‍തു കൊക്കൈനാണെന്ന് തിരിച്ചറിഞ്ഞത്. 

click me!