
ഒമാനിൽ കുപ്പിവെള്ളത്തിൽ നിന്ന് വിഷബാധയേറ്റ് രണ്ട് പേർ മരിച്ചു
മസ്‌കറ്റ്/അൽ സുവൈഖ്: ഒമാനിൽ കുപ്പിവെള്ളത്തിൽ നിന്ന് വിഷബാധയേറ്റ് രണ്ട് പേർ മരിച്ചു. ഇറാനിൽ നിന്നുള്ള യുറാനസ് സ്റ്റാർ എന്ന കമ്പനിയുടേതാണ് കുപ്പിവെള്ളം, പരിശോധനയിൽ വെള്ളം മലിനമാണെന്ന് കണ്ടെത്തി. ഒരു ഒമാൻ പൗരനും ഒരു പ്രവാസി സ്ത്രീയുമാണ് മരിച്ചത് എന്ന് റോയൽ ഒമാൻ പോലീസ് സ്ഥിരീകരിച്ചു. സംഭവത്തെത്തുടർന്ന് അധികൃതർ അടിയന്തര നടപടികൾ സ്വീകരിച്ചു.
ഇറാനിൽ നിന്ന് ഇറക്കുമതി ചെയ്ത 'യുറേനസ് സ്റ്റാർ' എന്ന കമ്പനിയുടെ കുപ്പിവെള്ളം കുടിച്ചതാണ് വിഷബാധയ്ക്ക് കാരണം. സാമ്പിളുകൾ ശേഖരിച്ച് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ വെള്ളത്തിൽ വിഷാംശം കലർന്നിരുന്നു എന്ന് സ്ഥിരീകരിച്ചു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി, 'യുറേനസ് സ്റ്റാർ' ബ്രാൻഡിന്റെ കുപ്പിവെള്ളം പ്രാദേശിക വിപണികളിൽ നിന്ന് ഉടൻ പിൻവലിച്ചു. കൂടുതൽ അന്വേഷണം പൂർത്തിയാകുന്നതുവരെ, ഇറാനിൽ നിന്നുള്ള എല്ലാത്തരം കുപ്പിവെള്ളങ്ങളുടെയും ഇറക്കുമതി ഒമാൻ സർക്കാർ താൽക്കാലികമായി നിർത്തിവച്ചു.'യുറേനസ് സ്റ്റാർ' ബ്രാൻഡിലുള്ള കുപ്പിവെള്ളം ഉപയോഗിക്കരുതെന്നും, വിഷാംശം സംശയിക്കുന്ന കേസുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികാരികളെ അറിയിക്കണമെന്നും റോയൽ ഒമാൻ പോലീസ് പൗരന്മാരോടും താമസക്കാരോടും അഭ്യർത്ഥിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam