
അബുദാബി: ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കാത്ത 20 ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചതായി എമിറേറ്റ്സ് സ്റ്റാന്റേര്‍ഡൈസേഷന്‍ അതോരിറ്റി അറിയിച്ചു. കഴിഞ്ഞ എട്ട് മാസങ്ങളില്‍ നടന്ന പരിശോധനകളിലാണ് ഇത്രയും ഉല്‍പ്പന്നങ്ങളെ വിപണിയില്‍ നിന്ന് പിടികൂടിയത്.
ഇലക്ട്രോണിക് ഉപകരണങ്ങള്‍, കുട്ടികളുടെ കളിപ്പാട്ടങ്ങള്‍, കുടിവെള്ളം, സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍, വ്യക്തി ശുചിത്വ വസ്തുക്കള്‍ തുടങ്ങിയ വിഭാഗങ്ങളിലെ ചില ഉല്‍പ്പന്നങ്ങളാണ് ഇത്തരത്തില്‍ ഗുണനിലവാരം പാലിക്കുന്നില്ലെന്ന് കണ്ടെത്തിയത്. രാജ്യത്തെ 280 വില്‍പ്പന കേന്ദ്രങ്ങളില്‍ പരിശോധന നടത്തി 3800 സാമ്പിളുകള്‍ ശേഖരിച്ചാണ് പരിശോധിച്ചതെന്ന് ടെക്നിക്കല്‍ ലെജിസ്ലേഷന്‍ വകുപ്പ് ഡയറക്ടര്‍ യൂസുഫ് അല്‍ സാദി അറയിച്ചു.
ഉപയോഗിക്കുന്നവരില്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങളുണ്ടാക്കുന്ന ഉല്‍പ്പന്നങ്ങളും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. ആവശ്യമായ സുരക്ഷിതത്വവും വൈദ്യുത ക്ഷമതയും ഇല്ലാത്ത ഇലക്ട്രോണിക് ഉപകരണങ്ങളും നിരോധിച്ചവയില്‍ പെടുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam