
അബുദാബി: യുഎഇ ഭരണകൂടത്തിലെ രണ്ട് ഉന്നത പദവികളിലേക്ക് നിയമനം നടത്തി പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ ഉത്തരവ് പുറത്തിറക്കി. ഒരു സഹമന്ത്രി സ്ഥാനത്തേക്കും അബുദാബി ഭരണാധികാരിയുടെ ഓഫീസിലെ ചെയര്‍മാന്‍ സ്ഥാനത്തേക്കുമാണ് നിയമനം നടത്തിയിരിക്കുന്നത്.
അഹമ്മദ് ബിന്‍ അലി മുഹമ്മദ് അല്‍ സയേഗിനെയാണ് പുതിയ സഹമന്ത്രിയായി നിയമിച്ചത്. പ്രസിഡന്‍ഷ്യന്‍ അഫയേഴ്സ് മന്ത്രാലയത്തില്‍ അബുദാബി ഭരണാധികാരിയുടെ ഓഫീസ് ചെയര്‍മാനായി ഡോ. അഹമ്മദ് ബിന്‍ മുബാറക് അലി റാഷിദ് അല്‍ മസ്റൂഇയെയും നിയമിച്ചു. അബുദാബിയിലെ അറിയപ്പെടുന്ന ബിസിനസുകാരന്‍ കൂടിയായ അല്‍ സയേഗ് നിലവില്‍ അബുദാബി ഗ്ലോബല്‍ മാര്‍ക്കറ്റ് ചെയര്‍മാനാണ്. ഡോള്‍ഫിന്‍ എനര്‍ജിയുടെ മാനേജിങ് ഡയറക്ടര്‍, ഇത്തിഹാദ് എയര്‍വേയ്സ് ബോര്‍ഡ് അംഗം എന്നീ സ്ഥാനങ്ങളും നിലവില്‍ അദ്ദേഹം വഹിച്ചുവരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam