കുവൈത്തില്‍ ഗവണ്‍മെന്‍റ് സര്‍വീസിലുള്ള 20,000 പ്രവാസികളെ പിരിച്ചുവിടുന്നു

By Web TeamFirst Published Jan 31, 2020, 12:12 AM IST
Highlights

ഗവണ്‍മെന്റ് മേഖലയില്‍ നിന്ന് ഇരുപത്തയ്യായിരം പ്രവാസികളെ പിരിച്ചുവിടുന്നു. കുവൈത്ത് പാർലമെന്റ് മനുഷ്യവിഭവശേഷി വികസന സമിതി അംഗമാണ് ഇക്കാര്യം വ്യക്തമാക്കിയത്.  

കുവൈത്ത് സിറ്റി: ഗവണ്‍മെന്റ് മേഖലയില്‍ നിന്ന് ഇരുപത്തയ്യായിരം പ്രവാസികളെ പിരിച്ചുവിടുന്നു. കുവൈത്ത് പാർലമെന്റ് മനുഷ്യവിഭവശേഷി വികസന സമിതി അംഗമാണ് ഇക്കാര്യം വ്യക്തമാക്കിയത്.  കുവൈത്തിൽ പൊതു മേഖലയിൽ സ്വദേശിവത്ക്കരണം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് 25000 വിദേശികളെ പിരിച്ച് വിടുന്നത്. 

സർക്കാർ മേഖലയിൽ ജോലികള്‍ക്കായി കാത്തിരിക്കുന്ന സ്വദേശി യുവാക്കളുടെ എണ്ണം 6000 ആയി കുറഞ്ഞെങ്കിലും പുതുതായി പഠിച്ചിറങ്ങുന്ന സ്വദേശികളെ കൂടി മുന്നിൽ കണ്ട് കൊണ്ടാണ് ഇത്രയധികം വിദേശികളെ പിരിച്ച് വിടുന്നതെന്ന് പാർലമെന്റ് മനുഷ്യവിഭവശേഷി വികസന സമിതി അധ്യക്ഷൻ ഖലീൽ അല്‍ സലേഹാണ് എം.പി പറഞ്ഞു. 

ആരോഗ്യ മേഖലയിൽ നിന്ന് ഉൾപ്പെടെ വിദേശികളെ കുറയ്ക്കും. സ്വദേശി വല്‍ക്കരണത്തിന്റെ ഭാഗമായി രാജ്യത്തെ പൊതുമേഖലയില്‍ നിന്നും 2017ല്‍ 3140 പ്രവാസികളെയും 2018ല്‍ 1500 പ്രവാസികളെയും പിരിച്ചുവിട്ടതായി എംപി ഖലീൽ അൽ സാലിഹ് പറഞ്ഞു. വരും ദിവസങ്ങളില്‍ രാജ്യത്തിന്റെ ബാങ്കിംഗ് മേഖലയിലേക്ക് 1800ഓളം സ്വദേശികളെ നിയമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

click me!