ബഹ്‌റൈനില്‍ കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ മരിച്ചത് 21 പേര്‍

By Web TeamFirst Published May 29, 2021, 8:48 AM IST
Highlights

പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 1,134  പേര്‍ പ്രവാസി തൊഴിലാളികളാണ്.

മനാമ: ബഹ്റൈനില്‍ വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത്  2,957 കൊവിഡ് കേസുകള്‍. 1,746 പേര്‍ രോഗമുക്തരായി. 21 പേരാണ് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചത്. 

അഞ്ച് സ്വദേശി പുരുഷന്‍മാരും 10 സ്വദേശി സ്ത്രീകളും രണ്ട് പ്രവാസി പുരുഷന്‍മാരും നാല് പ്രവാസി സ്ത്രീകളുമാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം  923 ആയി. പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 1,134  പേര്‍ പ്രവാസി തൊഴിലാളികളാണ്. 2,32,425 പേര്‍ക്കാണ് രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 2,03,429 പേര്‍ രോഗമുക്തി നേടി.  28,073 കൊവിഡ് രോഗികളാണ് നിലവില്‍ രാജ്യത്തുള്ളത്. ആശുപത്രിയില്‍ ചികിത്സയിലുള്ള 449പേരില്‍ 258  പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 4,589,012 കൊവിഡ് പരിശോധനകളാണ് ഇതുവരെ രാജ്യത്ത് നടത്തിയിട്ടുള്ളത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!