ഏഴ് മാസത്തിനിടെ കുവൈത്തിൽ വിവാഹമോചിതരായത് 222 ദമ്പതികൾ, യുവതികൾക്ക് പ്രിയം സ്വദേശികളെ

Published : Sep 26, 2025, 03:05 PM IST
divorce

Synopsis

ഏഴ് മാസത്തിനിടെ കുവൈത്തിൽ രേഖപ്പെടുത്തിയത് 222 വിവാഹമോചന കേസുകൾ. ആകെ രേഖപ്പെടുത്തിയ വിവാഹങ്ങളിൽ 75% ലധികവും കുവൈത്തികൾ തമ്മിലുള്ളതായിരുന്നു. 2,29,885 കുവൈത്തി വനിതകൾ സ്വദേശികളായ പൗരന്മാരെയാണ് വിവാഹം കഴിച്ചിരിക്കുന്നത്.

കുവൈത്ത് സിറ്റി: കുവൈത്തിൽ 2025 ജനുവരി 1 മുതൽ ജൂലൈ 31 വരെയുള്ള ഏഴ് മാസത്തിനിടെ രേഖപ്പെടുത്തിയത് 222 വിവാഹമോചന കേസുകൾ. വിവാഹമോചന നിരക്കുകൾ ഉയർന്നതാണെങ്കിലും, ഈ കാലയളവിൽ കുവൈത്തി പൗരന്മാർ തമ്മിലുള്ള ആകെ വിവാഹങ്ങളുടെ എണ്ണം 5,993 ആണ്. ആകെ രേഖപ്പെടുത്തിയ വിവാഹങ്ങളിൽ 75% ലധികവും കുവൈത്തികൾ തമ്മിലുള്ളതായിരുന്നു.

വിവാഹമോചന കേസുകളിൽ ശ്രദ്ധേയമായ ചില വിവരങ്ങൾ റിപ്പോർട്ടിലുണ്ട്: ഈ കാലയളവിൽ 287 കുവൈത്തി വനിതകൾ വിവാഹബന്ധം ആരംഭിക്കുന്നതിന് മുൻപ് തന്നെ വിവാഹമോചനം നേടി. ഒരുമിച്ച് ജീവിച്ച ശേഷമുള്ള വിവാഹമോചനങ്ങളേക്കാൾ ഉയർന്ന നിരക്കാണിത്. മറ്റ് ഭാര്യമാർ ഉണ്ടായിരിക്കെ ഒരു ഭാര്യയെ വിവാഹമോചനം ചെയ്ത കുവൈത്തി ഭർത്താക്കന്മാരുടെ 439 കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടു. വിവാഹബന്ധം വേർപെടുത്തിയവരുടെ കണക്കുകൾ ഉയർന്നുനിൽക്കുമ്പോഴും, കുവൈത്തികൾക്കിടയിലെ മൊത്തത്തിലുള്ള വിവാഹ നിരക്ക് ഇപ്പോഴും ശക്തമായി തുടരുന്നതായി മന്ത്രാലയത്തിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു.

2,29,885 കുവൈത്തി വനിതകൾ സ്വദേശികളായ പൗരന്മാരെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. വിദേശ പൗരന്മാരെ വിവാഹം കഴിച്ച കുവൈത്തി വനിതകളുടെ എണ്ണം 19,724 ആണ്. അറബ്, ഏഷ്യൻ, യൂറോപ്യൻ, അമേരിക്കൻ, ആഫ്രിക്കൻ, ഓസ്‌ട്രേലിയൻ പൗരന്മാരുമായിട്ടുള്ള വിവാഹങ്ങളാണ് ഇതിൽ രേഖപ്പെടുത്തിയിട്ടുള്ളത്. സ്വദേശികളുമായുള്ള വിവാഹങ്ങളെ അപേക്ഷിച്ച് ഈ വിദേശ വിവാഹങ്ങൾ വളരെ പരിമിതമാണ്. വിദേശ പൗരന്മാരുമായുള്ള വിവാഹങ്ങളിൽ അറബ് പൗരന്മാരുമായുള്ള വിവാഹങ്ങൾ (18,186) ആണ് ഏറ്റവും മുന്നിൽ. മൊത്തം വിദേശ വിവാഹങ്ങളിൽ രണ്ടാമത്തെ സ്ഥാനവും അറബ് പൗരന്മാർക്കാണ്. ഏഷ്യൻ പൗരന്മാരുമായുള്ള വിവാഹങ്ങൾ (698) മൂന്നാം സ്ഥാനത്ത് നിൽക്കുന്നു. കുവൈത്തി സമൂഹം ഇപ്പോഴും തങ്ങളുടെ വിവാഹ ബന്ധങ്ങളിൽ സ്വദേശികൾക്ക് മുൻഗണന നൽകുന്നു എന്നതിലേക്കാണ് ഈ കണക്കുകൾ വിരൽ ചൂണ്ടുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

വ്യാജ യുഎസ് ഡോളർ കടത്ത്, 50 ശതമാനം ഇളവിൽ കള്ളനോട്ട് വിൽപ്പന, കോടിക്കണക്കിന് കറൻസി പിടിച്ചെടുത്തു
ദുബൈയിൽ നിന്ന് ഇന്ത്യയിലേക്ക് പറന്നുയർന്ന വിമാനത്തിന് ബോംബ് ഭീഷണി, അടിയന്തര ന‍ടപടികൾ, യാത്രക്കാരെല്ലാം സുരക്ഷിതർ