2400 തൊഴിലവസരങ്ങൾ ഒരുങ്ങുന്നു, കുറഞ്ഞ ചെലവിൽ യാത്ര; പ്രവാസികൾക്കും ആശ്വാസമാകാൻ പുതിയ എയർലൈൻ കമ്പനിയുമായി സൗദി

Published : Jul 23, 2025, 04:55 PM IST
saudi airport

Synopsis

ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം ആസ്ഥാനമാക്കി പുതിയ ബജറ്റ് എയർലൈൻ കമ്പനി. എയർ അറേബ്യ, കാൻ ഇൻവെസ്റ്റ്മെൻറ് ഹോൾഡിങ്, നസ്മ ഗ്രൂപ്പ് എന്നിവ ഉൾപ്പെടുന്ന സഖ്യത്തിനാണ് ബിഡ് ലഭിച്ചത്. 24 ആഭ്യന്തര, 57 അന്താരാഷ്ട്ര റൂട്ടുകളിൽ സർവീസ് നടത്തും.

റിയാദ്: ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം ആസ്ഥാനമാക്കി സൗദി അറേബ്യയിൽ പുതിയ ബജറ്റ് എയർലൈൻ കമ്പനി രൂപവത്കരിക്കുന്നു. മൂന്ന് കമ്പനികളുൾപ്പെട്ട എയർ അറേബ്യ സഖ്യമാണ് ഇതിനുള്ള ബിഡ് നേടിയതെന്ന് സൗദി സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി (ഗാക) പ്രസിഡന്‍റ് അബ്‍ദുൽ അസീസ് അൽദുവൈലേജ് പറഞ്ഞു.

ദമ്മാം വിമാനത്താവളത്തിൽ നടന്ന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എയർ അറേബ്യ, കാൻ ഇൻവെസ്റ്റ്മെൻറ് ഹോൾഡിങ്, നസ്മ ഗ്രൂപ്പ് എന്നീ മൂന്ന് കമ്പനികൾ ഉൾപ്പെടുന്ന ഒരു കൺസോർഷ്യത്തിന്‍റെ ബിഡ് ആണ് വിജയിച്ചത്. വ്യോമയാന ശൃംഖലയുടെ ബന്ധം വ്യാപിപ്പിക്കുന്നതിനും വർധിപ്പിക്കുന്നതിനും വ്യോമയാന പരിപാടിയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ഇത് സഹായിക്കും.

പുതിയ ബജറ്റ് എയർലൈൻ കമ്പനി 24 ആഭ്യന്തര റൂട്ടുകളിലും 57 അന്താരാഷ്ട്ര റൂട്ടുകളിലും സർവിസുകൾ നടത്തും. ഇത് രാജ്യത്തിന്‍റെ വ്യോമയാന ബന്ധം വർധിപ്പിക്കും. 2030 ആകുമ്പോഴേക്കും ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചും പ്രതിവർഷം ഒരു കോടി യാത്രക്കാരെ എത്തിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്. ഗതാഗത, ലോജിസ്റ്റിക് സേവനങ്ങൾക്കായുള്ള ദേശീയ തന്ത്രത്തിൽനിന്ന് ഉരുത്തിരിഞ്ഞ വ്യോമയാന പരിപാടിയുടെ ലക്ഷ്യങ്ങളുടെ ഭാഗമാണ് പുതിയ ബജറ്റ് എയർലൈൻ കമ്പനി.

ഇത് 2,400 നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും മൊത്ത ആഭ്യന്തര ഉൽപ്പാദനത്തെ പിന്തുണയ്ക്കുന്നതിനും സംഭാവന ചെയ്യും. ദമ്മാമിലെയും കിഴക്കൻ പ്രവിശ്യയിലെയും സാമ്പത്തിക, ടൂറിസം വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം വ്യോമയാന മേഖലയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള അതോറിറ്റിയുടെ പ്രതിബദ്ധതയും ഈ നേട്ടം പ്രതിഫലിപ്പിക്കുന്നുവെന്നും അൽദുവൈലജ് പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മയക്കുമരുന്ന് ഉപയോഗിച്ചവരുടെ കൂടെ കണ്ടാൽ പോലും മൂന്ന് വര്‍ഷം തടവും 5000 ദിനാര്‍ പിഴയും, നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് കുവൈത്ത്
മരുഭൂമിയിലെ സ്വകാര്യ കേന്ദ്രത്തിൽ നിന്ന് പിടിച്ചെടുത്തത് വൻ ലഹരി ശേഖരം, കുവൈത്തിൽ മയക്കുമരുന്ന് വേട്ട