24-ാമത് മസ്ക്കത്ത് അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് തുടക്കമായി

By Web TeamFirst Published Feb 25, 2019, 12:19 PM IST
Highlights

ഇന്ത്യയിൽ നിന്നുള്‍പ്പെടെ 30 രാജ്യങ്ങളിൽ നിന്ന് 882 പ്രസാധകർ പങ്കെടുക്കുന്ന മേളയിൽ, അഞ്ച് ലക്ഷത്തിലധികം തലക്കെട്ടുകളിലുള്ള പുസ്തകങ്ങളാണ് എത്തിച്ചിരിക്കുന്നത്. ഇവയില്‍ 35 ശതമാനവും പുതിയ  പ്രസിദ്ധികരണങ്ങളാണ്. 

മസ്കത്ത്: 24-ാമത് അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് വേദിയായി മസ്ക്കത്ത്. ആയിരത്തോളം പവലിയനുകളുള്ള മേളയിൽ മലയാള പുസ്തകങ്ങക്കും പ്രത്യേക ഇടമുണ്ട്. മാർച്ച് രണ്ടിന് മേള അവസാനിക്കും .

ഇന്ത്യയിൽ നിന്നുള്‍പ്പെടെ 30 രാജ്യങ്ങളിൽ നിന്ന് 882 പ്രസാധകർ പങ്കെടുക്കുന്ന മേളയിൽ, അഞ്ച് ലക്ഷത്തിലധികം തലക്കെട്ടുകളിലുള്ള പുസ്തകങ്ങളാണ് എത്തിച്ചിരിക്കുന്നത്. ഇവയില്‍ 35 ശതമാനവും പുതിയ  പ്രസിദ്ധികരണങ്ങളാണ്. ഒമാനിൽ നിന്നും മറ്റ് വിദേശ രാജ്യങ്ങളില്‍ നിന്നുമായി 37 ഔദ്യോഗിക എജൻസികളും ഈ വര്‍ഷം പുസ്തക മേളയില്‍ പങ്കെടുക്കുന്നുണ്ട്. മലയാളത്തിലെ  പ്രശസ്ത  എഴുത്തുകാരുടെ പുസ്തകങ്ങളും മേളയിൽ ഇടം പിടിച്ചിട്ടുണ്ട് .

പ്രദർശനത്തിന്റെ ഭാഗമായി   സാംസ്കാരിക സമ്മേളനങ്ങളും കുട്ടികൾക്കായുള്ള പ്രത്യേക പരിപാടികളും ഉൾപ്പടെ വ്യത്യസ്ഥമായ 70ഓളം പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ 10 മുതൽ  രാത്രി 10 മണി വരെയാണ് സന്ദർശന സമയം.

click me!