സൗദിയിൽ ക്വാറൈൻനില്‍ കഴിഞ്ഞ 2500 പേർ വീടുകളിലേക്ക് മടങ്ങി

By Web TeamFirst Published Apr 2, 2020, 8:22 AM IST
Highlights

വിദഗ്ധ ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ള മെഡിക്കൽ സംഘത്തിെൻറെ നിരീക്ഷണത്തിലായിരുന്നു 14 ദിവസവും. ഹോട്ടലിന് പുറത്ത് നിന്ന് ആവശ്യമുള്ള സേവനങ്ങൾ മന്ത്രാലയം ഏര്‍പ്പെടുത്തിയിരുന്നു.

റിയാദ്: കൊവിഡ് നിരീക്ഷണത്തിന്‍റെ ഭാഗമായി സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളിൽ 14 ദിവസത്തെ ക്വാറന്‍റൈന്‍ കാലം പൂർത്തിയാക്കിയ 2500 പേർ വീടുകളിലേക്ക് മടങ്ങി. പരിശോധാന ഫലം നെഗറ്റീവ് ആയതിനെ തുടർന്നാണ് ഇവർക്ക് വീടുകളിലേക്ക് മടങ്ങാൻ സാധിച്ചത്.

പ്രധാനപ്പെട്ട ഹോട്ടലുകളിലാണ് ക്വാറൈൻറൻ സൗകര്യം ഒരുക്കിയിരുന്നത്. ഏറ്റവും മുന്തിയ പരിചരണത്തിന് ആരോഗ്യമന്ത്രാലയത്തിനോട് നന്ദി പറഞ്ഞാണ് പ്രത്യേകം ഏർപ്പെടുത്തിയ ബസുകളിലാണ് വീടുകളിലേക്ക് യാത്രതിരിച്ചത്. വിദേശരാജ്യങ്ങളിൽ നിന്നെത്തിയവരും രോഗികളുമായി സമ്പർക്കം പുലർത്തിയവരുമടക്കം രോഗലക്ഷണങ്ങളുണ്ടായിരുന്നവരും ഇവരിലുണ്ട്. വിദഗ്ധ ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ള മെഡിക്കൽ സംഘത്തിെൻറെ നിരീക്ഷണത്തിലായിരുന്നു 14 ദിവസവും. ഹോട്ടലിന് പുറത്ത് നിന്ന് ആവശ്യമുള്ള സേവനങ്ങൾ മന്ത്രാലയം ഏര്‍പ്പെടുത്തിയിരുന്നു.

മുറികളില്‍ സ്ഥാപിച്ച സ്ക്രീനിലൂടെയും പ്രത്യേക ഫോൺ നമ്പറുകളിലൂടെയും അവരുടെ മാനസിക പിരിമുറുക്കം കുറക്കാനുതകുന്ന ബോധവത്കരണം നടത്തുകയും ചെയ്തു. കൊവിഡ് ബാധിത രാജ്യങ്ങളിൽ നിന്ന് വിമാന മാർഗം എത്തിയവരെ സിവിൽ ഏവിയേഷന് അതോറിറ്റിയുമായി സഹകരിച്ചായിരുന്നു ഹോട്ടലുകളിലേക്ക് മാറ്റിയത്. കൊവിഡ് ബാധ സംശയിക്കുന്നവരെ ക്വാറന്‍റൈന്‍ ചെയ്യാന്‍ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ആരോഗ്യമന്ത്രാലയത്തിന്‍റെ നിയന്ത്രണത്തിൽ ധാരാളം ഹോട്ടലുകൾ സജ്ജമാക്കിയിട്ടുണ്ട്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!