കരാർ കഴിഞ്ഞ പ്രവാസികൾക്ക് നാടുകളിലേക്ക് മടങ്ങാം: സൗദി മാനവശേഷി സാമൂഹിക വികസന മന്ത്രാലയം

Web Desk   | others
Published : Apr 02, 2020, 08:13 AM ISTUpdated : Apr 02, 2020, 08:20 AM IST
കരാർ കഴിഞ്ഞ പ്രവാസികൾക്ക് നാടുകളിലേക്ക് മടങ്ങാം: സൗദി മാനവശേഷി സാമൂഹിക വികസന മന്ത്രാലയം

Synopsis

കൊവിഡ് 19 പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിമാന സർവീസുകർ നിർത്തിവെച്ചിരിക്കുന്ന സാഹചര്യത്തിൽ ബദൽ മർഗങ്ങൾ ആലോചിക്കാനും നടപടികൾ കൈക്കൊള്ളാനും ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 

റിയാദ്: സൗദി അറേബ്യയിൽ കരാർ കാലാവധി കഴിഞ്ഞ വിദേശ തൊഴിലാളികൾക്കും സ്വദേശങ്ങളിലേക്ക് മടങ്ങാൻ വഴിയൊരുക്കുമെന്ന് മാനവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. തൊഴില്‍ സ്ഥാപനങ്ങളുമായുള്ള കരാറുകള്‍ അവസാനിച്ച വിദേശികൾക്ക് സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കും.

യുഎഇയില്‍ വീടുകളില്‍ ഒറ്റപ്പെട്ടവര്‍ക്ക് സൗജന്യമായി ഭക്ഷണമെത്തിച്ച് മലയാളികളുടെ ഹോട്ടല്‍

കൊവിഡ് 19 പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിമാന സർവീസുകർ നിർത്തിവെച്ചിരിക്കുന്ന സാഹചര്യത്തിൽ ബദൽ മർഗങ്ങൾ ആലോചിക്കാനും നടപടികൾ കൈക്കൊള്ളാനും ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. തൊഴില്‍ കരാറുകള്‍ അവസാനിച്ചതിനാല്‍ നിരവധി വിദേശികള്‍ അവരുടെ നാടുകളിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടുവരുന്നുണ്ട്.

ഒമാനിലെ കൊവിഡ് നിയന്ത്രണങ്ങള്‍; നിത്യ ചെലവിന് പോലും പണമില്ലാത്ത നൂറ് കണക്കിന് പ്രവാസികള്‍

മാനുഷിക പരിഗണന മുന്‍ നിർത്തി ആവശ്യമായ മുകരുതലുകള്‍ സ്വീകരിച്ചായിരിക്കും സൗദിയില്‍ നിന്ന് അവരുടെ നാടുകളിലേക്ക് അയക്കുക. നിലവിൽ ഫൈനൽ എക്സിറ്റ് വിസ കൈവശമുള്ളവർക്കും പോകാൻ വഴിയൊരുക്കും. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുവൈത്തിൽ ലഹരിക്കടത്ത്, 770 ലഹരി ഗുളികകളുമായി യുവാവ് പിടിയിൽ
ഹാജർ രേഖപ്പെടുത്തുന്നതിൽ സംശയം, ചുരുളഴിഞ്ഞത് വൻ കൃത്രിമം, സിലിക്കൺ വിരലടയാളം ഉപയോഗിച്ച് തട്ടിപ്പ്, പ്രവാസികളടക്കം പിടിയിൽ