UAE Covid Report : യുഎഇയില്‍ 2655 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് മൂന്ന് മരണം

By Web TeamFirst Published Jan 8, 2022, 6:22 PM IST
Highlights

യുഎഇയില്‍ ഒരാഴ്‍ചയ്‍ക്കിടെ ഇത് നാലാം ദിവസവും പ്രതിദിന കൊവിഡ് കണക്ക് 2600ന് മുകളിലെത്തി. ഇന്ന് മൂന്ന് കൊവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

അബുദാബി: യുഎഇയില്‍ ഇന്ന്  2,655 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി (New covid infections) ആരോഗ്യ - പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 1034 പേരാണ് രോഗമുക്തരായത് (Covid recoveries). രാജ്യത്ത് കൊവിഡ് ബാധിച്ച് മൂന്ന് പുതിയ മരണങ്ങള്‍ (covid deaths) കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 3,88,572 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ  7,82,866 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍  7,52,120 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി.  2,173 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 28,573 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. 
 

announces 2,655 new cases, 1,034 recoveries and 3 deaths in last 24 hours pic.twitter.com/uvfCVFsRad

— WAM English (@WAMNEWS_ENG)
click me!