Expat died : പ്രവാസി മലയാളി താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ചു

Published : Jan 08, 2022, 06:02 PM IST
Expat died : പ്രവാസി മലയാളി താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ചു

Synopsis

27 വർഷമായി സൗദിയിൽ പ്രവാസിയായിരുന്ന പാലക്കാട് വടക്കഞ്ചേരി ആമക്കുളം പൂക്കോട് മംഗലം സ്വദേശി വി.എം. അക്ബർ താമസസ്ഥലത്ത് മലയാളി ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: സൗദി അറേബ്യയിലെ (Saudi Arabia) താമസസ്ഥലത്ത് മലയാളി ഹൃദയാഘാതം മൂലം മരിച്ചു (Died due to cardiac arrest). പാലക്കാട് വടക്കഞ്ചേരി ആമക്കുളം പൂക്കോട് മംഗലം സ്വദേശി വി.എം. അക്ബർ (58) ആണ് ദക്ഷിണ സൗദിയിലെ അബഹയിൽ (Abha) മരിച്ചത്. ചൊവ്വാഴ്ച താമസ സ്ഥലത്ത് വെച്ച് ഹൃദയാഘാതമുണ്ടായ ഉടനെ മരണം സംഭവിക്കുകയായിരുന്നു. 

27 വർഷമായി സൗദിയിൽ പ്രവാസിയായ ഇദ്ദേഹം അബഹയിൽ ലഘുഭക്ഷണശാല നടത്തുകയായിരുന്നു. രണ്ട് വർഷമായി നാട്ടിൽ പോയിട്ട്. പിതാവ്: പരേതനായ വി.ആർ.എസ് മുഹമ്മദ് ഇബ്രാഹിം, മാതാവ്: ബീഫാത്തിമ, ഭാര്യ: ഷമിത, മക്കൾ: അലീഷ, അമീഷ, സഹോദരങ്ങൾ: ഇസ്മാഈൽ, കാസിം, ഷംസുദ്ദീൻ, സൽമ, അസീറ, ജമീല, ബൽക്കീസ്, സീനത്ത്. ഐ.സി.എഫ് അബഹ സെൻട്രൽ കമ്മിറ്റി പ്രസിഡന്‍റ് സൈനുദ്ദീൻ അമാനിയുടെ നേതൃത്വത്തിൽ എംബസി വെൽഫയർ അംഗം അഷ്റഫ് കുറ്റിച്ചൽ, ജഅ്ഫർ പാലക്കാട്, അഷ്‌റഫ് പള്ളം തുടങ്ങിയവർ നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം അബഹയിൽ ഖബറടക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യാത്രക്കാരെ വലച്ച് എയർ ഇന്ത്യ എക്സ്പ്രസ്; ദുബൈ- തിരുവനന്തപുരം വിമാന സർവീസ് വൈകിയത് മണിക്കൂറുകൾ
സൗദിയിലെ മലയാളി സാമൂഹിക പ്രവർത്തകൻ നിര്യാതനായി