
റിയാദ്: സൗദിയിൽ ക്വാറന്റീൻ നിയമം ലംഘിച്ച 27 പേരെ പിടികൂടിയതായി മദീന മേഖല പൊലീസ് വക്താവ് കേണൽ ഹുസൈൻ അൽ ഖഹ്‍താനി അറിയിച്ചു. കൊവിഡ് മുൻകരുൽ നടപടികൾ നടപ്പിലാക്കുന്നതിനുള്ള കമ്മിറ്റിയുമായി സഹകരിച്ചാണ് ഇത്രയും പേരെ പിടികൂടിയത്.
കൊവിഡിനെ നേരിടാൻ സ്വീകരിച്ച മുൻകരുതൽ നടപടികളുടെ ലംഘനമാണ്ഇവര് നടത്തിയിരിക്കുന്നത്. ഇവർക്കെതിരെ പ്രാഥമിക നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇവരെ പബ്ലിക് പ്രോസിക്യൂഷനു മുമ്പാകെ ഹാജരാക്കുമെന്നും പൊലീസ് വക്താവ് പറഞ്ഞു. ക്വാറന്റീന്‍ നിർദേശങ്ങൾ ലംഘിക്കുന്നവർക്ക് രണ്ട് ലക്ഷം റിയാൽ വരെ പിഴയോ, രണ്ട് വർഷം വരെ തടവോ അല്ലെകിൽ ഇവ രണ്ടും കൂടിയോ ശിക്ഷ ലഭിക്കുമെന്നാണ് വ്യവസ്ഥയെന്നും പൊലീസ് വക്താവ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam