2025-ൽ മൊത്തം 303 വിജയികളെ ബിഗ് ടിക്കറ്റ് സൃഷ്ടിച്ചു. ഇതിൽ 17 പേർ മില്യണയർമാരായി.
ബിഗ് ടിക്കറ്റ് 2025-ൽ സമ്മാനമായി നൽകിയത് 299,202,429 ദിർഹം. ഇതിൽ ക്യാഷ് പ്രൈസുകൾ, ആഡംബര വാഹനങ്ങൾ, സ്വർണ്ണക്കട്ടികൾ എന്നിവ ഉൾപ്പെടുന്നു.
ലോകം മുഴുവനുള്ള വിജയികൾ സമ്മാനങ്ങൾ നേടി. 250,000,000 ദിർഹമാണ് മൊത്തം നൽകിയ ക്യാഷ് പ്രൈസുകൾ. ആഡംബര വാഹനങ്ങളുടെ മൂല്യം 4,023,229 ദിർഹവും സ്വർണ്ണക്കട്ടികളുടെ മൂല്യം 2,012,500 ദിർഹവുമാണ്.
2025-ൽ മൊത്തം 303 വിജയികളെ ബിഗ് ടിക്കറ്റ് സൃഷ്ടിച്ചു. ഇതിൽ 17 പേർ മില്യണയർമാരായി. 12 പേർക്ക് ആഡംബര കാറുകൾ ലഭിച്ചു. കൂടാതെ മറ്റു വിജയികളിൽ 15 ഡിയർ ബിഗ് ടിക്കറ്റ് വിജയികളും 20 സ്വർണ്ണക്കട്ടി നേടിയ വിജയികളും ഉണ്ട്.
അബുദാബി ഗ്രാൻപ്രീയുടെ ഭാഗമായി റേസ് ആൻഡ് ലക്ഷുറി യോട്ട് എക്സ്പീരിയൻസും 2025-ൽ നടന്നു. 30 പേരാണ് ഇതിൽ വിജയികളായത്. മൊത്തം 560,000 ദിർഹം ക്യാഷ് പ്രൈസുകളാണ് വിതരണം ചെയ്തത്.
2025-ൽ ഗ്രാൻഡ് പ്രൈസ് ലഭിച്ച ഒരാൾ ബംഗ്ലാദേശിൽ നിന്നുള്ള ജഹാംഗിർ അലം ആണ്. ബംഗ്ലാദേശ് പൗരനായ അലം, 14 സുഹൃത്തുക്കൾക്കൊപ്പം എടുത്ത ബിഗ് ടിക്കറ്റിലൂടെ 20 മില്യൺ ദിർഹമാണ് സ്വന്തമാക്കിയത്. മാർച്ചിലെ സീരീസ് 272 ആണ് അദ്ദേഹം വിജയിച്ചത്.
സമ്മാനത്തുകയിൽ നിന്നും തനിക്ക് ലഭിച്ച പങ്ക് നാട്ടിലുള്ള കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കായി അലം അയച്ചുനൽകി. ദീർഘകാലമായി ആഗ്രഹിക്കുന്നതുപോലെ ദുബായിൽ ഒരു ചെറിയ ബിസിനസ് തുടങ്ങാനും അദ്ദേഹം പണം ഉപയോഗിക്കാൻ തുടങ്ങുകയാണ്.
"ബിഗ് ടിക്കറ്റ് വിജയിച്ചത് ഭാവി പ്ലാൻ ചെയ്യാൻ എന്നെ സഹായിച്ചു. ഇത് സമ്മാനത്തെക്കുറിച്ച് മാത്രമല്ല, എന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അർത്ഥവത്തായ എന്തെങ്കിലും ചെയ്യാനുമുള്ള അവസരമാണ്.“ - അലം പറയുന്നു.
2025 നവംബർ മൂന്നിന് നടന്ന ബിഗ് ടിക്കറ്റ് സീരീസ് 280 നറുക്കെടുപ്പിൽ ഗ്രാൻഡ് പ്രൈസ് നേടിയത് ശരവണൻ വെങ്കിടാചെലമാണ്. ചെന്നൈയിൽ നിന്നും അബുദാബിയിലേക്ക് ചേക്കേറിയ അദ്ദേഹം 25 മില്യൺ ദിർഹമാണ് സമ്മാനമായി നേടിയത്. സുഹൃത്തുക്കളായ 25 പേരാണ് ടിക്കറ്റ് എടുത്ത സംഘത്തിൽ ഉണ്ടായിരുന്നത്.
തന്റെ വിഹിതത്തിൽ നിന്നും ഒരു പങ്ക് കുട്ടികളുടെ വിദ്യാഭ്യാസത്തിനായി അദ്ദേഹം മാറ്റിവച്ചു കഴിഞ്ഞു. ബാക്കി തുക എങ്ങനെ വിനിയോഗിക്കണം എന്നതിൽ അദ്ദേഹത്തിന്റെ ആലോചന തുടരുകയാണ്.
ബിഗ് ടിക്കറ്റ് സീരീസ് 276-ൽ മലയാളിയായ ഗീതമ്മാൾ ശിവകുമാർ സമ്മാനമായി നേടിയത് നിസ്സാൻ പട്രോൾ കാർ ആണ്. മൂന്നു വർഷമായി അവർ ദുബായിലാണ്.
“ഈ സമ്മാനം വളരെയധികം സന്തോഷം തരുന്നതാണ്. കാർ വിൽക്കാനായിരുന്നു തീരുമാനം.” - ഗീതമ്മാളിന്റെ മകൻ പറയുന്നു. “കാർ വിറ്റതിലൂടെ ലഭിച്ച പണം ഉപയോഗിച്ച് ഒരു അപ്പാർട്ട്മെന്റ് വാങ്ങി. കൂടാതെ ഓഹരികളിൽ നിക്ഷേപിച്ചു. ഇതിലൂടെ എല്ലാവർക്കും സുരക്ഷിതത്വവും ഉറപ്പിച്ചു.” - ഗീതമ്മാളിന്റെ മകൻ വിശദീകരിച്ചു.
2026 വർഷവും കൂടുതൽ ആവേശകരമായ ഡ്രോകളും സമ്മാനങ്ങളും ഉപയോക്താക്കൾക്ക് നൽകാനാണ് ശ്രമിക്കുന്നതെന്ന് ബിഗ് ടിക്കറ്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
