20 ദിവസത്തിനിടെ 307 പ്രവാസികളെ നാടുകടത്തിയെന്ന് മാന്‍പവര്‍ മന്ത്രാലയം

By Web TeamFirst Published Mar 19, 2020, 5:30 PM IST
Highlights

മാന്‍പവര്‍ മന്ത്രാലയത്തിന് കീഴിലുള്ള സംയുക്ത പരിശോധക സംഘം മാര്‍ച്ച് ഒന്നു മുതല്‍ 19 വരെ നോര്‍ത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും പേര്‍ പിടിയിലായത്. 

മസ്കത്ത്: ഒമാനില്‍ 20 ദിവസത്തിനിടെ 307 പ്രവാസികളെ നാടുകടത്തിയതായി മാന്‍പവര്‍ മന്ത്രാലയം അറിയിച്ചു. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് ജോലി ചെയ്യുന്നതായി പരിശോധനയില്‍ കണ്ടെത്തിയവര്‍ക്കെതിരെയാണ് നടപടിയെടുത്തത്.

മാന്‍പവര്‍ മന്ത്രാലയത്തിന് കീഴിലുള്ള സംയുക്ത പരിശോധക സംഘം മാര്‍ച്ച് ഒന്നു മുതല്‍ 19 വരെ നോര്‍ത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും പേര്‍ പിടിയിലായത്. രാജ്യത്തെ തൊഴില്‍ നിയമം ലംഘിച്ചവര്‍ക്കെതിരെ നടപടികള്‍ പൂര്‍ത്തിയാക്കി നാടുകടത്തുകായിരുന്നുവെന്നാണ് മാന്‍പവര്‍ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

click me!