കുവൈത്തില്‍ ഇന്ന് ആറ് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

Published : Mar 19, 2020, 04:41 PM IST
കുവൈത്തില്‍ ഇന്ന് ആറ് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

Synopsis

നിലവിൽ 130 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. അതിനിടെ കൊവിഡ്-19 വൈറസ്‌ വ്യാപനം തടയുന്നതിന്റെ ഭാഗമായി വിരുന്നുകൾ, വിവാഹ പാർട്ടികൾ, സ്വീകരണ പരിപാടികൾ മുതലായവ നടത്തുന്നതിനു കുവൈത്ത് നിരോധനം ഏർപ്പെടുത്തി. 

കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്ന് ആറ് പേർക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു.  ഇതോടെ കുവൈത്തിൽ വൈറസ് ബാധിതരുടെ എണ്ണം 148 ആയി. അഞ്ച് പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 343 പേർ നിരീക്ഷണത്തിലുണ്ട്. അതേസമയം ഇന്ന് മൂന്ന് പേർ കൂടി രോഗമുക്തരായി ആശുപത്രി വിട്ടു. 

നിലവിൽ 130 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. അതിനിടെ കൊവിഡ്-19 വൈറസ്‌ വ്യാപനം തടയുന്നതിന്റെ ഭാഗമായി വിരുന്നുകൾ, വിവാഹ പാർട്ടികൾ, സ്വീകരണ പരിപാടികൾ മുതലായവ നടത്തുന്നതിനു കുവൈത്ത് നിരോധനം ഏർപ്പെടുത്തി. പൊതു സ്ഥലങ്ങളിലും സ്വകാര്യ സ്ഥലങ്ങളിലും വീടിനകത്തും ദീവാനിയകളിലും നിരോധനം ബാധകമായിരിക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ലിഫ്റ്റിൽ കുടുങ്ങി മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് അധികൃതർ
കടലിൽ പണിതുയർത്തിയ മനുഷ്യ നിർമ്മിത ദ്വീപ്, ലോകത്തെ അത്ഭുതപ്പെടുത്തിയ ദുബായുടെ എഞ്ചിനീയറിങ് മിറക്കിൾ