താമസ വിസക്കാർക്ക് യുഎഇയില്‍ പ്രവേശന വിലക്ക്

By Web TeamFirst Published Mar 19, 2020, 9:54 AM IST
Highlights
  • താമസ വിസക്കാർക്ക് യുഎഇയില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി.
  • ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതൽ വിലക്ക് നിലവിൽ വരും . 
     

അബുദാബി: താമസ വിസക്കാർക്ക് യുഎഇ പ്രവേശന വിലക്ക് ഏർപ്പെടുത്തി. ഇപ്പോൾ അവധിക്ക് നാട്ടിൽ ഉള്ള പ്രവാസികൾക്ക് യുഎഇയിൽ പ്രവേശിക്കാൻ കഴിയില്ല. പ്രാദേശിക സമയം ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതൽ വിലക്ക് നിലവിൽ വരും. 

നിലവിൽ രണ്ടാഴ്ചത്തേക്കാണ് റെസിഡന്‍സ് വിസകാര്‍ക്ക് പ്രവേശന വിലക്ക് ഏർപെടുത്തിയിരിക്കുന്നത് . എന്നാൽ കൊവിഡ് വൈറസ് പടരുന്ന തീവ്രത അനുസരിച്ചു വിലക്ക് കാലാവധി നീട്ടുമെന്നാണ് സൂചന.  വിസിറ്റിങ് വിസ, ബിസിനസ് വിസ ഉൾപ്പെടെയുള്ള ഗണത്തിൽപ്പെടുന്നവർക്ക് യുഎഇ കഴിഞ്ഞ ദിവസം മുതൽ പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരുന്നു. കൂടാതെ രാജ്യതെത്തുന്നവര്‍ 14 ദിവസം ക്വാറന്‍റൈനില്‍ കഴിയണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു.

ഇതിനു തൊട്ടു പിന്നാലെയാണ് ഇന്നലെ ഏറെ വൈകി താമസവിസകാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തികൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്. രാജ്യത്ത് പ്രവേശിക്കാന്‍ ചുരുങ്ങിയ സമയം മാത്രം അനുവദിച്ചിരിക്കുന്ന സാഹചര്യത്തില്‍ അവധിക്കും ബിസിനസ് ആവശ്യാര്‍ത്ഥവും യുഎഇയിക്കു പുറത്തുപോയ മലയാളികളടക്കമുള്ള പ്രവാസികളുടെ മടക്കം പ്രതിസന്ധിയിലായി.  ഇതാദ്യമായാണ് താമസ വിസക്കാർക് യുഎഇ രാജ്യത്തെക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തുന്നത് . കൊവിഡ് 19 പടരുന്ന സാഹചര്യത്തിൽ എല്ലാവരുടെയും ആരോഗ്യത്തെയും സുരക്ഷയെയും മുൻനിർത്തിയാണ് ഇത്തരമൊരു തീരുമാനമെന്നും അധികൃതര്‍ അറിയിച്ചു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!