'വെടിയേൽക്കുമ്പോൾ മീര 2 മാസം ഗർഭിണി, അവസാനം കാണുമ്പോഴും അവർ ഹാപ്പിയായിരുന്നു'; വിശ്വസിക്കാനാവാതെ നാട്ടുകാർ

Published : Nov 15, 2023, 06:26 PM ISTUpdated : Nov 15, 2023, 06:29 PM IST
'വെടിയേൽക്കുമ്പോൾ മീര 2 മാസം ഗർഭിണി, അവസാനം കാണുമ്പോഴും അവർ ഹാപ്പിയായിരുന്നു'; വിശ്വസിക്കാനാവാതെ നാട്ടുകാർ

Synopsis

പുറമേയ്ക്ക് വളരെ സന്തോഷകരമായ കുടുംബ ജീവിതം നയിച്ചിരുന്ന അമൽ റെജിക്കും മീരയ്ക്കുമിടയിൽ ഇത്രയും രൂക്ഷമായ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് വിശ്വസിക്കാൻ ഇരുവരുടേയും ബന്ധുക്കൾക്കും നാട്ടുകാർക്കും ഇതുവരെ വിശ്വസിക്കാനായിട്ടില്ല.

ചിക്കാഗോ: യുഎസിലെ ഷിക്കാഗോയിൽ മലയാളി യുവതിയെ ഭർത്താവ് വെടിവെച്ചത് ഞെട്ടലോടെയാണ് കോട്ടയത്തെ ഉഴവൂരുകാർ കേട്ടത്. കുടുംബപ്രശ്നങ്ങളെ തുടർന്ന് ഭർത്താവ് ഏറ്റുമാനൂര്‍ സ്വദേശിയായ അമല്‍ റെജി കോട്ടയം ഉഴവൂർ സ്വദേശിയായ 32 കാരി മീരയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ് ഗുരുതര പരിക്കുകളോടെ ചികിത്സയിലുള്ള മീരയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്നാണ് വിവരം. അതേസമയം വാർത്ത കേട്ടപ്പോള്‍ നടുങ്ങിപ്പോയെന്നാണ് മീരയുടെ നാട്ടുകാർ പ്രതികരിച്ചത്.

പുറമേയ്ക്ക് വളരെ സന്തോഷകരമായ കുടുംബ ജീവിതം നയിച്ചിരുന്ന അമൽ റെജിക്കും മീരയ്ക്കുമിടയിൽ ഇത്രയും രൂക്ഷമായ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് വിശ്വസിക്കാൻ ഇരുവരുടേയും ബന്ധുക്കൾക്കും നാട്ടുകാർക്കും ഇതുവരെ വിശ്വസിക്കാനായിട്ടില്ല.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നാട്ടിലെത്തിയപ്പോഴും ഇരുവരും സന്തുഷ്ടരായിരുന്നുവെന്ന് ഉഴവൂരിലെ മീരയുടെ അയൽവാസികളടക്കം സാക്ഷ്യപ്പെടുത്തുന്നു.  മീര കുട്ടിക്കാലം മുതൽ എല്ലാവർക്കും മാതൃകയായി വളർന്ന കുട്ടിയാണെന്ന് നാട്ടുകാർ പറയുന്നു. മീരയുടെ ഉഴവൂരിലെ വീട് അടച്ചിട്ടിരിക്കുകയാണ്. മാതാപിതാക്കൾ സഹോദരനൊപ്പം യുകെയിലാണ്. മീരയുടെ ഇരട്ട സഹോദരി ചിക്കാഗോയിൽ തന്നെയുണ്ട്.

കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് അമൽ ഭാര്യയെ വെടിവെച്ചതെന്നാണ് പുറത്ത് വരുന്ന വിവരം. സാമ്പത്തിക കാര്യങ്ങളെ ചൊല്ലി ഇരുവരും തമ്മിൽ തർക്കവും അഭിപ്രായ വിത്യാസവും നിലനിന്നിരുന്നു. ഇത് വ്യക്തമാക്കുന്ന ഒരു വീഡിയോ അമൽ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ്  ചെയ്തിട്ടുണ്ട്. അതേസമയം പ്രതിയായ അമല്‍ റെജിയെ ചിക്കാഗോ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചിക്കാഗോയ്ക്ക് സമീപമുള്ള ഒരു പള്ളിയുടെ മുറ്റത്ത് വെച്ച് ഇന്നലെ രാത്രി 10 മണിയോടെ അമൽ മീരയെ വെടിവെക്കുന്നത്.  ഉടനെ പൊലീസെത്തി ആംബുലന്‍സില്‍ മീരയെ ആശുപത്രിയില്‍ എത്തിച്ചു.   മീര ലൂതറന്‍റ് ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ട് അടിയന്തര ശസ്ത്രക്രിയ ഇതിനകം നടത്തി. 

രണ്ട് തവണയാണ് അമല്‍ റെജി മീരയ്ക്ക് നേരെ വെടിയുതിര്‍ത്തത്. മീരയുടെ കണ്ണിന് സമീപവും വാരിയെല്ലിനുമാണ് വെടിയേറ്റത്. പോയിന്‍റ് ബ്ലാങ്കിലാണ് അമൽ മീരയെ  വെടിയുതിര്‍ത്തത്. 2019 ലായിരുന്നു നഴ്സായ മീരയും എഞ്ചിനീയറായ അമലും തമ്മിലുള്ള വിവാഹം. ഇവര്‍ക്ക് മൂന്ന് വയസ്സ് പ്രായമുള്ള കുട്ടിയുണ്ട്. നിലവില്‍ രണ്ട് മാസം ഗര്‍ഭിണിയാണ് മീര. സംഭവം അറിഞ്ഞ് ചിക്കാഗോയിലെ മലയാളി സമൂഹം വലിയ നടുക്കത്തിലാണ്. നിരവധി മലയാളികള്‍ ആശുപത്രിയില്‍ എത്തി.  അമലിന്‍റെ അറസ്റ്റും തുടര്‍ നടപടികളും സംബന്ധിച്ച ഔദ്യോഗിക റിപ്പോര്‍ട്ട് പൊലീസ് നാളെ പുറത്തുവിടും. 

വീഡിയോ സ്റ്റോറി

Read More : '14 കാരന്‍റെ മുറിയിൽ ഒരു കമ്മൽ, ആ ദൃശ്യം ബന്ധു കണ്ടു'; വീട്ടിലും ഓഫീസിലും ലൈംഗിക പീഡനം, 35 കാരി അറസ്റ്റിൽ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
26-ാം ജന്മദിനം, ആഘോഷം കളറാക്കാൻ 'തീക്കളി', വീഡിയോ പ്രചരിച്ചതിന് പിന്നാലെ കയ്യോടെ 'സമ്മാനം' നൽകി പൊലീസ്