കൊവിഡ് 19: സൗദിയിൽ വൈറസ് ബാധിതരുടെ എണ്ണം 3287, ആകെ മരണ സംഖ്യ 44

By Web TeamFirst Published Apr 9, 2020, 8:23 PM IST
Highlights

35 പേരാണ് പുതുതായി സുഖം പ്രാപിച്ചത്. ഇതോടെ രോഗമുക്തരുടെ എണ്ണം 666 ആയി. പുതിയ മരണങ്ങളിൽ ഓരോന്ന് വീതം മക്കയിലും ഹുഫൂഫിലും ജുബൈയിലുമാണ് രജിസ്റ്റർ ചെയ്തത്. 

റിയാദ്: സൗദി അറേബ്യയിൽ ഒറ്റദിവസം കൊണ്ട് 355 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് രോഗം സ്ഥിരീകരിച്ച ശേഷം ഏറ്റവും കൂടുതൽ പുതിയ  രോഗികളുടെ രജിസ്ട്രേഷൻ നടന്ന ദിവസമാണ് വ്യാഴാഴ്ച. പുതുതായി മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണ സംഖ്യ 44 ആയി. 

വൈറസ് ബാധിതരുടെ എണ്ണം 3287 ആയി ഉയരുകയും ചെയ്തു. ഇതിൽ 45 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. 35 പേരാണ് പുതുതായി സുഖം പ്രാപിച്ചത്. ഇതോടെ രോഗമുക്തരുടെ എണ്ണം 666 ആയി. പുതിയ മരണങ്ങളിൽ ഓരോന്ന് വീതം മക്കയിലും ഹുഫൂഫിലും ജുബൈയിലുമാണ് രജിസ്റ്റർ ചെയ്തത്. 

പുതിയ രോഗികളിൽ 89 പേർ മദീനയിലാണ്. റിയാദിൽ  83, മക്കയിൽ 78, ജിദ്ദയിൽ 45, തബൂക്കിൽ 26, ഖത്വീഫിൽ 10, യാംബുവിൽ നാല്, ത്വാഇ-ഫിൽ നാല്, ദറഇയയിൽ നാല്, ഹുഫൂഫിലും ഉനൈസയിലും അൽഖർജിലും രണ്ട്  വീതവും ഖമീസ് മുശൈത്ത്, അഹദ് റഫീദ, ബീഷ, അൽബാഹ, റിയാദ് അൽഖബ്റ, നജ്റാൻ എന്നിവിടങ്ങളിൽ ഓരോന്ന് വീതവും പുതിയ കേസുകൾ രജിസ്റ്റർ ചെയ്തു. 

click me!