
അബുദാബി: വെയർഹൗസിലുണ്ടായ തീപിടുത്തത്തിൽ അബുദാബിയിലെ പ്രശസ്ത കലാകാരന് നഷ്ടമായത് 50 ലക്ഷം ദിർഹം വില വരുന്ന തന്റെ കലാസൃഷ്ടികൾ. കളിമൺ ശിൽപിയും ഡിജിറ്റൽ ആർട്ടിസ്റ്റുമായ ജലാൽ ലുഖ്മാനാണ് തീപിടുത്തത്തിൽ തന്റെ ആർട്ട് വർക്കുകൾ നഷ്ടമായത്. കഴിഞ്ഞ വർഷം മേയിലായിരുന്നു സംഭവം. തീപിടുത്തമുണ്ടായ വെയർഹൗസിലായിരുന്നു ലുഖ്മാന്റെ സ്റ്റുഡിയോയും പ്രവർത്തിച്ചിരുന്നത്. തന്റെ 33 വർഷത്തെ കഠിനാധ്വാനമാണ് കത്തിയെരിഞ്ഞത്. ഒന്നും അവശേഷിച്ചില്ല - അറബ് മാധ്യമമായ ഗൾഫ് ന്യൂസിനോട് ലുഖ്മാൻ ഓർമകൾ പങ്കുവെച്ചു.
ഡിജിറ്റൽ ആർട്ട്, ശിൽപങ്ങൾ തുടങ്ങി തീപിടുത്തത്തിൽ 140ലധികം ആർട്ട് വർക്കുകളാണ് കത്തി ചാമ്പലായത്. എല്ലാം നഷ്ടപ്പെട്ട ലുഖ്മാൻ വീണ്ടും പൂജ്യത്തിൽ നിന്ന് ആരംഭിക്കുകയായിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ നഷ്ടപ്പെട്ട തന്റെ പല സൃഷ്ടികളും അദ്ദേഹം പുനർനിർമിച്ചു. കൂടാതെ, തീപിടുത്തത്തിന്റെ അവശിഷ്ടങ്ങൾ കൊണ്ട് 21ഓളം ശിൽപ്പങ്ങൾ നിർമിക്കുകയും ചെയ്തു.
read more: സൗദിയിലെ ജിസാൻ വാഹനാപകടത്തിൽ മരിച്ച ഒമ്പത് ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലയച്ചു
കഴിഞ്ഞ വർഷം നടന്ന `വാട്ട് ദി ഫയർ ലെഫ്റ്റ് ബിഹൈൻഡ്' എന്ന പ്രദർശനം ലുഖ്മാന്റെ ശക്തമായ തിരിച്ചു വരവിന്റെ പ്രതിഫലനമായിരുന്നു. പുന:നിർമിച്ച സൃഷ്ടികളിലെല്ലാം തീപിടുത്തത്തിന്റെ ആഴം വ്യക്തമായിരുന്നു. തകർച്ചയിൽ വീഴുമ്പോൾ എഴുന്നേൽക്കാനുള്ള നമ്മുടെ ഇച്ഛാശക്തിയാണ് ജീവിതത്തിൽ നല്ല മാറ്റങ്ങൾക്ക് വഴിയൊരുക്കുന്നതെന്ന് ലുഖ്മാൻ പറയുന്നു. ദുബായ് ആസ്ഥാനമായുള്ള ഗ്ലോബൽ സ്ട്രീമിങ് പ്ലാറ്റ്ഫോമായ സിഫ്രയിൽ ലുഖ്മാന്റെ എല്ലാ ഡിജിറ്റൽ ആർട്ട് വർക്കുകളും ലഭ്യമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ