
റിയാദ്: ഹജ്ജ് പെര്‍മിറ്റില്ലാതെ മക്കയിലേക്ക് കടക്കാൻ ശ്രമിച്ച 36 പ്രവാസികൾ പിടിയിൽ. സൗദിയില്‍ താമസവിസയുള്ള 35 പേരെയും അവരെ കൊണ്ടുവന്ന ബസ് ഡ്രൈവറെയുമാണ് ഹജ് സുരക്ഷാ സേന അറസ്റ്റ് ചെയ്തത്. നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ 36 പേരെയും പ്രത്യേക കമ്മിറ്റിക്ക് കൈമാറിയതായി ഹജ് സുരക്ഷാ സേന അറിയിച്ചു. ഹജ് പെര്‍മിറ്റില്ലാത്ത സന്ദര്‍ശന വിസക്കാര്‍ അടക്കമുള്ളവരെ മക്കയിലേക്ക് കടത്തുന്നവര്‍ക്ക് നിയമ ലംഘകരില്‍ ഒരാള്‍ക്ക് ഒരു ലക്ഷം റിയാല്‍ വരെ തോതില്‍ പിഴ ചുമത്തും. നിയമ ലംഘകരെ കടത്താന്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ കണ്ടുകെട്ടുകയും ചെയ്യും. പെര്‍മിറ്റില്ലാതെ ഹജ്ജ് നിർവഹിക്കാൻ ശ്രമിക്കുന്നവർക്ക് 20,000 റിയാലും അങ്ങനെയുള്ളവർക്ക് യാത്രാസൗകര്യം നൽകുന്നവർക്ക് ഒരു ലക്ഷം റിയാലുമാണ് പിഴ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ