സൗദി അറേബ്യയിൽ ഇന്ന് 364 പേർ കൊവിഡ് മുക്തരായി

By Web TeamFirst Published Nov 16, 2020, 7:23 PM IST
Highlights

7212 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ തുടരുന്നു. ഇതിൽ 823 പേർ ഗുരുതരസ്ഥിതിയിലാണ്. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്.  രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.5 ശതമാനമായി ഉയർന്നു.

റിയാദ്: സൗദി അറേബ്യയിൽ ഇന്ന് കൊവിഡ് ബാധിതർ സുഖം പ്രാപിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊവിഡ് ബാധിച്ച് 19 പേർ മരിച്ചു. പുതുതായി 301 പേർക്ക് കൂടി  കൊവിഡ് സ്ഥിരീകരിച്ചു. ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,53,556 ആയി. രോഗമുക്തരുടെ ആകെ എണ്ണം 340668 ആയി ഉയർന്നു. ആകെ മരണസംഖ്യ 5676 ആണ്.  

7212 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ തുടരുന്നു. ഇതിൽ 823 പേർ ഗുരുതരസ്ഥിതിയിലാണ്. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്.  രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.5 ശതമാനമായി ഉയർന്നു. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് പുതിയ കൊവിഡ് കേസുകൾ ഏറ്റവും  കൂടുതൽ റിപ്പോർട്ട് ചെയ്തത് റിയാദിലാണ്, 42. ഹാഇൽ 31, യാംബു 23, മക്ക 23, മദീന 15, ഖമീസ് മുശൈത് 15, ജിദ്ദ 12, മഖ്വ 8, ഹുഫൂഫ് 7, അഖീഖ് 7, ബുറൈദ 7, റിയാദ്  അൽഖബ്റ 5, ദമ്മാം 5, അൽഖോബാർ 5 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കൊവിഡ് രോഗികളുടെ എണ്ണം.

click me!