സൗദിയില്‍ ഒളിച്ചുതാമസിച്ചിരുന്ന 365 പേരെ അധികൃതര്‍ പിടികൂടി; നിരോധിത വസ്തുക്കളുടെ വന്‍ശേഖരവും പിടിച്ചെടുത്തു

Published : Nov 15, 2019, 09:44 PM IST
സൗദിയില്‍ ഒളിച്ചുതാമസിച്ചിരുന്ന 365 പേരെ അധികൃതര്‍ പിടികൂടി; നിരോധിത വസ്തുക്കളുടെ വന്‍ശേഖരവും പിടിച്ചെടുത്തു

Synopsis

ആലുമുഹമ്മദിലെ അല്‍ഹുറ മലയിലെ ഗുഹകളിലും മറ്റുമായാണ് ഇവര്‍ താമസിച്ചിരുന്നത്. അനധികൃത മാര്‍ഗങ്ങളിലൂടെ രാജ്യത്ത് പ്രവേശിച്ചവരും മയക്കുമരുന്ന് അടക്കമുള്ള നിരോധിത വസ്തുക്കള്‍ കടത്തിയവരും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു. 

റിയാദ്: സൗദി അറേബ്യയിലെ ജിസാനില്‍ നിയമം ലംഘിച്ച് ഒളിച്ചുതാമസിച്ചിരുന്ന 365 പേരെ അധികൃതര്‍ പിടികൂടി. തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ചവരും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവരും പിടിയിലായവരുടെ കൂട്ടത്തിലുണ്ട്. സുരക്ഷാ വകുപ്പുകള്‍ സംയുക്തമായാണ് പരിശോധന നടത്തിയത്.

ആലുമുഹമ്മദിലെ അല്‍ഹുറ മലയിലെ ഗുഹകളിലും മറ്റുമായാണ് ഇവര്‍ താമസിച്ചിരുന്നത്. അനധികൃത മാര്‍ഗങ്ങളിലൂടെ രാജ്യത്ത് പ്രവേശിച്ചവരും മയക്കുമരുന്ന് അടക്കമുള്ള നിരോധിത വസ്തുക്കള്‍ കടത്തിയവരും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു. സിഗിരറ്റിന്റെയും മയക്കുമരുന്നിന്റെയും പാന്‍മസാലയുടെയും വന്‍ശേഖരവും ഇവിടെനിന്ന് പിടികൂടിയിട്ടുണ്ട്.  പിടിയിലായവരെ നടപടികള്‍ പൂര്‍ത്തിയാക്കി നാടുകടത്തും. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദിയിലുമുണ്ടൊരു 'ഊട്ടി', വർഷം മുഴുവൻ സുഖകരമായ കാലാവസ്ഥയുള്ള അബഹ
ക്വിസ് പ്രോഗ്രാമിൽ മോശം ചോദ്യങ്ങൾ ചോദിച്ച യുവതി കുവൈത്തിൽ അറസ്റ്റിൽ