ഒറിജിനലിനെ വെല്ലുന്ന 'ബ്രാൻഡഡ്' വാച്ചുകളും പഴ്സുകളും ഹാൻഡ് ബാഗുകളും, പരിശോധനയിൽ എല്ലാം വ്യാജൻ, പിടികൂടിയത് 381 ഉൽപ്പന്നങ്ങൾ

Published : Sep 16, 2025, 02:19 PM IST
381 counterfeit products

Synopsis

നിയമലംഘകരെ പിടികൂടുന്നതിനും കർശനമായ നിയമം നടപ്പാക്കുന്നതിനും മന്ത്രാലയം നടത്തുന്ന നിരന്തര ശ്രമങ്ങളുടെ ഭാഗമാണിതെന്ന് കൊമേഴ്സ്യൽ കൺട്രോൾ ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ ഫൈസൽ അൽ അൻസാരി പറഞ്ഞു.

കുവൈത്ത് സിറ്റി: കുവൈത്തിലെ ഫര്‍വാനിയ ഗവർണറേറ്റിൽ വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്‍റെ കൊമേഴ്സ്യൽ കൺട്രോൾ ഡിപ്പാർട്ട്മെന്റ് നടത്തിയ പരിശോധനയിൽ 381 വ്യാജ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. നിയമലംഘകരെ പിടികൂടുന്നതിനും കർശനമായ നിയമം നടപ്പാക്കുന്നതിനും മന്ത്രാലയം നടത്തുന്ന നിരന്തര ശ്രമങ്ങളുടെ ഭാഗമാണിതെന്ന് കൊമേഴ്സ്യൽ കൺട്രോൾ ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ ഫൈസൽ അൽ അൻസാരി പറഞ്ഞു.

അന്താരാഷ്ട്ര ബ്രാൻഡുകളുടെ പേരിലുള്ള വ്യാജ ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തവയിൽ കൂടുതലും. വ്യാജ വാച്ചുകൾ, പഴ്സുകൾ, വനിതാ ഹാൻഡ്ബാഗുകൾ, തൊപ്പികൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. വിലനിലവാരം ഉറപ്പാക്കുക, കൃത്രിമമായി വില വർദ്ധിപ്പിക്കുന്നത് തടയുക, ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുക, നിർമ്മാണ രാജ്യം പരിശോധിക്കുക, വാണിജ്യ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന എല്ലാ നിയമങ്ങളും നടപ്പാക്കുക എന്നിവയും മന്ത്രാലയത്തിന്റെ പരിശോധനകളുടെ ഭാഗമാണ്.

ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനും കുവൈത്ത് നിയമങ്ങളും മാനദണ്ഡങ്ങളും അനുസരിച്ച് വിപണി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് അൽ അൻസാരി വ്യക്തമാക്കി. എല്ലാത്തരം വാണിജ്യപരമായ നിയമലംഘനങ്ങളും നിരീക്ഷിക്കാൻ ഫീൽഡ് കാമ്പയിനുകൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

കൃത്യമായ ആസൂത്രണം; വാട്ട്‌സാപ്പ് വഴി ഫോട്ടോ അയയ്ക്കും, കണ്ടാൽ ഒറിജിനൽ ബ്രാൻഡഡ് ഹാൻഡ് ബാഗുകൾ, കയ്യിലെത്തുക വ്യാജൻ, പ്രതി പിടിയിൽ
കുവൈത്ത് പൗരനെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയ കേസ്; പ്രതി കസ്റ്റഡിയിൽ, പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം