നിയമലംഘകര്‍ക്ക് വേണ്ടി നാട്ടിലേക്ക് പണമയച്ചു; നാല് പ്രവാസികള്‍ അറസ്റ്റില്‍

By Web TeamFirst Published Aug 20, 2021, 1:06 PM IST
Highlights

രാജ്യത്തെ ഇഖാമ, തൊഴില്‍, അതിര്‍ത്തി, സുരക്ഷാ നിയമങ്ങള്‍ ലംഘിച്ച് സൗദി അറേബ്യയില്‍ താമസിക്കുന്ന പ്രവാസികള്‍ക്ക് വേണ്ടിയാണ് ഇവര്‍ പണം അയച്ചത്. 

റിയാദ്: സൗദി അറേബ്യയിലെ നിയമലംഘകര്‍ക്ക് വേണ്ടി വിദേശത്തേക്ക് പണം അയച്ച നാല് പ്രവാസികള്‍ അറസ്റ്റിലായി. റിയാദ് പൊലീസ് വക്താവ് മേജര്‍ ഖാലിദ് അല്‍ കുറൈദിസാണ് ഇക്കാര്യം അറിയിച്ചത്. നിയമലംഘകരില്‍ നിന്ന് 3,50,000 ദിര്‍ഹം ശേഖരിച്ച് ഇവര്‍ വിദേശത്ത് അയച്ചുവെന്നാണ് കണ്ടെത്തിയത്.

രാജ്യത്തെ ഇഖാമ, തൊഴില്‍, അതിര്‍ത്തി, സുരക്ഷാ നിയമങ്ങള്‍ ലംഘിച്ച് സൗദി അറേബ്യയില്‍ താമസിക്കുന്ന പ്രവാസികള്‍ക്ക് വേണ്ടിയാണ് ഇവര്‍ പണം അയച്ചത്. നിയമലംഘനത്തിന് മറയൊരുക്കുന്ന പ്രവര്‍ത്തനങ്ങളായാണ് ഇവയെ കണക്കാക്കുന്നത്. പരിശോധനകളില്‍ 3,49,747 റിയാല്‍ പിടിച്ചെടുത്തു. അറസ്റ്റിലായ പ്രതികളെ തുടര്‍ നിയമനടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.

click me!