പൈപ്പുകൾക്കുള്ളിൽ വിദഗ്ധമായി ഒളിപ്പിച്ചത് 326 കോടി രൂപയുടെ കാപ്റ്റഗൺ ഗുളികകൾ

Published : Jul 24, 2025, 04:59 PM IST
captagon pills seized

Synopsis

വെള്ളം ശുദ്ധീകരിക്കുന്ന പൈപ്പുകൾക്കുള്ളിൽ വളരെ തന്ത്രപരമായി ഒളിപ്പിച്ച നിലയിലായിരുന്നു കാപ്റ്റഗൺ ഗുളികകൾ.

കുവൈത്ത് സിറ്റി: കുവൈത്തിൽ വൻ ലഹരിമരുന്ന് വേട്ട. പൈപ്പുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയില്‍ ഏകദേശം 40 ലക്ഷം കാപ്റ്റഗൺ ഗുളികകളാണ് പിടിച്ചെടുത്തത്. ഇതിന് ഏകദേശം 1.2 കോടി കുവൈത്തി ദിനാർ (ഏകദേശം 326 കോടി ഇന്ത്യൻ രൂപ) വിപണി വില വരും. ക്രിമിനൽ സെക്യൂരിറ്റി സെക്ടറിന് കീഴിലുള്ള ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഫോർ ഡ്രഗ് കൺട്രോൾ, ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് കസ്റ്റംസ്, ജനറൽ ഫയർ ഫോഴ്‌സ് എന്നിവയുടെ സഹകരണത്തോടെയാണ് മയക്കുമരുന്ന് കടത്ത് ശ്രമം തടഞ്ഞത്.

വെള്ളം ശുദ്ധീകരിക്കുന്ന പൈപ്പുകൾക്കുള്ളിൽ വളരെ തന്ത്രപരമായി ഒളിപ്പിച്ച നിലയിലായിരുന്നു കാപ്റ്റഗൺ ഗുളികകൾ. രാജ്യത്തേക്ക് വൻതോതിൽ കാപ്റ്റഗൺ ഗുളികകൾ നൂതനമായ രീതിയിൽ കടത്താൻ ഉദ്ദേശിക്കുന്നതായി ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോളിന് രഹസ്യവിവരം ലഭിച്ചതോടെയാണ് ഓപ്പറേഷൻ ആരംഭിച്ചത്. ഈ ശ്രമങ്ങളുടെ ഫലമായി രാജ്യത്തിനകത്ത് നിന്ന് ഒരു പ്രതിയെ അറസ്റ്റ് ചെയ്തു. എന്നാൽ പ്രധാന സൂത്രധാരൻ വിദേശത്തായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്യാനും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാനും മറ്റൊരു രാജ്യത്തെ സമാനമായ മയക്കുമരുന്ന് വിരുദ്ധ ഏജൻസിയുമായി ഏകോപനം ആരംഭിച്ചിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

യൂസഫലിയുടെ തുടർഭരണ പരാമർശം; ദുബായിൽ വൻ കൈയടി
യുഎഇ സ്വദേശിവത്കരണം, നിയമം പാലിച്ചില്ലെങ്കിൽ ജനുവരി 1 മുതൽ കടുത്ത നടപടി, മുന്നറിയിപ്പ് നൽകി അധികൃതർ