
ദുബായ്: എയിഡ്സ് രോഗം ബാധിച്ച 40 വയസുകാരന്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് യുവതിയുടെ പരാതി. രാത്രിയില്‍ താമസ സ്ഥലത്തേക്ക് എത്തി വാതില്‍ തുറന്നപ്പോള്‍ ആക്രമിച്ചുവെന്നും തുടര്‍ന്ന് ഫ്ലാറ്റിനുള്ളിലേക്ക് പിടിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നുമാണ് 24 വയസുകാരിയായ മൊറോക്കോ സ്വദേശി പരാതിപ്പെട്ടത്.
കേസ് കഴിഞ്ഞ ദിവസമാണ് ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്റ്സ് കോടതിയുടെ പരിഗണനയ്ക്ക് വന്നത്. എന്നാല്‍ എയ്ഡ്സ് രോഗിയായ താന്‍ അവശനാണെന്നും താന്‍ പീഡിപ്പിച്ചിട്ടില്ലെന്നും ഇയാള്‍ കോടതിയില്‍ വാദിച്ചു. എയ്ഡ്സ് ഉള്‍പ്പെടെയുള്ള പകരുന്ന രോഗങ്ങള്‍ ഉണ്ടെന്ന് ഇയാളുടെ മെഡിക്കല്‍ പരിശോധനാഫലങ്ങളും വ്യക്തമാക്കി. കേസിന്റെ വിചാരണ അടുത്ത മാസം 23ലേക്ക് മാറ്റിവെയ്ക്കുകയായിരുന്നു.
മേയ് 13ന് രാത്രിയാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. നൈറ്റ് ക്ലബ്ബില്‍ നിന്ന് മടങ്ങിവന്നപ്പോള്‍ പ്രതി തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് യുവതി അല്‍ ഖ്വൈസ് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഫ്ലാറ്റ് തുറന്ന് അകത്ത് കയറാന്‍ ശ്രമിക്കവെ പ്രതി ബലം പ്രയോഗിച്ച് അകത്ത് കടന്നു. തുടര്‍ന്ന് ആക്രമിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു. ശബ്ദമുണ്ടാക്കിയാല്‍ കഴുത്തറുത്ത് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
യുവതിയുടെ സുഹൃത്തായ സിറിയന്‍ പൗരന്‍ അറിയിച്ചത് അനുസരിച്ചാണ് പൊലീസ് സ്ഥലത്തെത്തിയത്. യുവതി ഫ്ലാറ്റിലേക്ക് വരുമ്പോള്‍ ഈ സുഹൃത്തുമായി ഫോണില്‍ സംസാരിക്കുകയായിരുന്നു. ഇതിനിടെ ഇവര്‍ ആക്രമിക്കപ്പെട്ടതിന്റെ ശബ്ദം ഫോണിലൂടെ കേട്ട സുഹൃത്ത് ഫ്ലാറ്റിലെത്തുകയായിരുന്നു. പൊലീസ് എത്തുന്നത് വരെ പ്രതിയെ താന്‍ പിടിച്ചുവെയ്ക്കുകയായിരുന്നുവെന്നും സുഹൃത്ത് പ്രോസിക്യൂഷനോട് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam