കുവൈത്തിൽ 4000 വർഷം പഴക്കമുള്ള ദിൽമൺ ക്ഷേത്രം കണ്ടെത്തി, കണ്ടെത്തൽ ഫൈലക ദ്വീപിലെ ഖനനത്തിനിടെ

Published : Oct 30, 2025, 04:15 PM IST
4000 year old temple discovered

Synopsis

കുവൈത്തിൽ 4000 വർഷം പഴക്കമുള്ള ദിൽമൺ ക്ഷേത്രം കണ്ടെത്തി. ഏകദേശം നാലായിരം വർഷം മുമ്പുള്ള ദിൽമൺ നാഗരികതയുടെ ശേഷിപ്പുകളാണ് ഈ പുതിയ കണ്ടെത്തൽ.

കുവൈത്ത് സിറ്റി: കുവൈത്തിലെ ഫൈലക ദ്വീപിൽ വെങ്കലയുഗത്തിലെ ഒരു ക്ഷേത്രം കൂടി കണ്ടെത്തിയതായി നാഷണൽ കൗൺസിൽ ഫോർ കൾച്ചർ, ആർട്സ് ആൻഡ് ലെറ്റേഴ്‌സ് പ്രഖ്യാപിച്ചു. ഏകദേശം നാലായിരം വർഷം മുമ്പുള്ള ദിൽമൺ നാഗരികതയുടെ ശേഷിപ്പുകളാണ് ഈ പുതിയ കണ്ടെത്തൽ. 2025ലെ പുരാവസ്തു ഖനന സീസണിന്‍റെ ഭാഗമായി കുവൈത്ത്-ഡാനിഷ് സംയുക്ത സംഘവുമായി (മോസ്ഗാർഡ് മ്യൂസിയം) സഹകരിച്ചാണ് ഈ കണ്ടെത്തൽ നടത്തിയത്.

കഴിഞ്ഞ സീസണിൽ കണ്ടെത്തിയ മറ്റൊരു ക്ഷേത്രത്തിന് താഴെയായി സ്ഥിതി ചെയ്യുന്ന ദിൽമൺ നാഗരികതയുടെ പൂർണ്ണമായ രൂപകൽപ്പനയിലുള്ള വെങ്കലയുഗ ക്ഷേത്രം കണ്ടെത്താൻ ഖനന സംഘത്തിന് കഴിഞ്ഞതായി കൗൺസിലിന്റെ ആക്ടിംഗ് അസിസ്റ്റൻ്റ് സെക്രട്ടറി ജനറൽ ഫോർ ആൻ്റിക്വിറ്റീസ് ആൻഡ് മ്യൂസിയംസ്, മുഹമ്മദ് ബിൻ റിദ പറഞ്ഞു. ഒരേ സ്ഥലത്ത്, ഒന്നിന് മുകളിലായി മറ്റൊന്ന് എന്ന നിലയിൽ, രണ്ട് ക്ഷേത്രങ്ങൾ നിലനിന്നിരുന്നുവെന്ന് സംഘം സ്ഥിരീകരിച്ചു. ഇവ രണ്ടും ഏകദേശം 4,000 വർഷം മുമ്പുള്ള ദിൽമൺ നാഗരികതയുടെ കാലഘട്ടത്തിൽപ്പെട്ടതാണ്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നാട്ടിലില്ലാത്ത പ്രവാസികൾക്ക് ആൾമാറാട്ടത്തിലൂടെ ലൈസൻസ്; തിരൂരിൽ ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വൻ തിരിമറി, ഒരാൾക്ക് 50000 രൂപ
യൂറോപ്യൻ രാജ്യമല്ല, ഇത് മഞ്ഞുപെയ്യുന്ന സൗദി അറേബ്യ