കുവൈത്തില്‍ 42 സൈനിക ഉദ്യോഗസ്ഥര്‍ക്ക് എയിഡ്സ് രോഗബാധ സ്ഥിരീകരിച്ചു

By Web TeamFirst Published Feb 5, 2020, 9:26 PM IST
Highlights

കുവൈത്തി സൈന്യത്തിലെ 21 ഉദ്യോഗസ്ഥര്‍ക്കും ആഭ്യന്തര മന്ത്രാലയത്തിലെ 14 പേര്‍ക്കും നാഷണല്‍ ഗാര്‍ഡിലെ ഏഴ് പേര്‍ക്കുമാണ് എയിഡ്സ് രോഗം സ്ഥിരീകരിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. പതിവ് മെഡിക്കല്‍ പരിശോധനയിലാണ് ഇവരില്‍ രോഗം കണ്ടെത്തിയത്.

കുവൈത്ത് സിറ്റി: കുവൈത്തിലെ വിവിധ സേനാവിഭാഗങ്ങളിലുള്ള 42 ഉദ്യോഗസ്ഥര്‍ക്ക് എയിഡ്സ് രോഗബാധ സ്ഥരീകരിച്ചു. കുവൈത്തി ദിനപ്പത്രമായ അല്‍ ഖബസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

കുവൈത്തി സൈന്യത്തിലെ 21 ഉദ്യോഗസ്ഥര്‍ക്കും ആഭ്യന്തര മന്ത്രാലയത്തിലെ 14 പേര്‍ക്കും നാഷണല്‍ ഗാര്‍ഡിലെ ഏഴ് പേര്‍ക്കുമാണ് എയിഡ്സ് രോഗം സ്ഥിരീകരിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. പതിവ് മെഡിക്കല്‍ പരിശോധനയിലാണ് ഇവരില്‍ രോഗം കണ്ടെത്തിയത്. തുടര്‍ന്ന് പ്രത്യേക പരിശോധനകള്‍ നടത്തുകയും രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് ഇവരെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. ഇവര്‍ക്ക് 'ആരോഗ്യപരമായ കാരണങ്ങള്‍ കൊണ്ടുള്ള വിരമിക്കല്‍' അനുവദിക്കാന്‍ നാഷണല്‍ ഗാര്‍ഡ് നീക്കം തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 

click me!