ഒമാനിലെ ജയിലുകളിൽ കഴിയുന്ന 424 പേർക്ക് മോചനം

Published : Apr 26, 2022, 05:16 PM IST
ഒമാനിലെ ജയിലുകളിൽ കഴിയുന്ന 424 പേർക്ക് മോചനം

Synopsis

തെക്കൻ അൽ ബാത്തിന ഗവര്‍ണറേറ്റില്‍ 31 പേരും വടക്കൻ അൽ ബാത്തിന ഗവര്‍ണറേറ്റില്‍ 120 പേരും അൽ ദൈഖിലിയ ഗവർണറേറ്റിൽ 46 പേരും മസ്‌കറ്റ് ഗവർണറേറ്റിൽ 160 പേരും അൽ ബുറൈമി ഗവർണറേറ്റിൽ 67 പേരുമാണ് ജയിൽ മോചിതരാവുന്നത്. 

മസ്‍കത്ത്: ഒമാനിലെ വിവിധ ജയിലുകളിൽ കഴിയുന്ന 424  പേർക്ക് മോചനത്തിനുള്ള വഴി തെളിഞ്ഞു. ഒമാൻ ലോയേഴ്‍സ് അസോസിയേഷന്റെ 'ഫാക് കുർബാ' പദ്ധതി മുഖാന്തരമാണ് രാജ്യത്തെ ജയിലുകളിൽ കഴിയുന്ന 424 പേർക്ക് റമദാൻ മാസത്തിൽ മോചനം സാധ്യമാകുന്നത്. സാമ്പത്തിക  ബാധ്യതകളിൽ അകപ്പെട്ട് രാജ്യത്തെ ജയിലുകളിൽ കഴിഞ്ഞുവന്നിരുന്നവർക്കാണ് ഈ ആനുകൂല്യം ലഭിച്ചിരിക്കുന്നത്.

തെക്കൻ അൽ ബാത്തിന ഗവര്‍ണറേറ്റില്‍ 31 പേരും വടക്കൻ അൽ ബാത്തിന ഗവര്‍ണറേറ്റില്‍ 120 പേരും അൽ ദൈഖിലിയ ഗവർണറേറ്റിൽ 46 പേരും മസ്‌കറ്റ് ഗവർണറേറ്റിൽ 160 പേരും അൽ ബുറൈമി ഗവർണറേറ്റിൽ 67 പേരുമാണ് ജയിൽ മോചിതരാവുന്നത്. സാമ്പത്തിക ബാധ്യതകൾ തീർക്കുന്നതിൽ പരാജയപ്പെട്ട് ജയിൽ ശിക്ഷ അനുഭവിച്ചു വരുന്നവർക്ക്‌ ഒരു അവസരം കൂടി ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് 'ഫാക് കുര്‍ബ' പദ്ധതിക്ക് ഒമാൻ ലോയേഴ്‍സ്  അസോസിയേഷൻ രൂപം നല്‍കിയത്.

ഒമാനിലെ നൂറിലധികം അഭിഭാഷകരാണ് ഫാക് കുർബാ പദ്ധതിക്കായി സന്നദ്ധ  സേവനം നടത്തിവരുന്നത്. ഒമാൻ സാമൂഹിക ക്ഷേമ   മന്ത്രാലയത്തിന്റെ  സഹകരണത്തിൽ ഒമാനി ലോയേഴ്‌സ്  അസോസിയേഷന്റെ നേതൃത്വത്തിൽ 2012  മുതൽ നടത്തിവരുന്ന ഈ പദ്ധതിയിലൂടെ അനവധി പേര്‍ത്ത് ഇതിനോടകം ജയിൽ മോചനം ലഭിച്ചു കഴിഞ്ഞു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദിയിൽ പ്രവാസികൾക്ക് ആശ്വാസം; ഫാക്ടറി തൊഴിലാളികളുടെ പ്രതിമാസ ലെവി റദ്ദാക്കി
യാത്രക്കാരെ വലച്ച് എയർ ഇന്ത്യ എക്സ്പ്രസ്; ദുബൈ- തിരുവനന്തപുരം വിമാന സർവീസ് വൈകിയത് മണിക്കൂറുകൾ