സൗദി അറേബ്യയിൽ 43 പേർക്ക് കൂടി കൊവിഡ്, രണ്ട് മരണം

Published : Nov 05, 2021, 09:35 PM IST
സൗദി അറേബ്യയിൽ 43 പേർക്ക് കൂടി കൊവിഡ്, രണ്ട് മരണം

Synopsis

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 17,615 പി.സി.ആർ പരിശോധനകൾ ഇന്ന് നടന്നു. രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 5,48,848 ആയി. ഇതിൽ 5,37,761 പേരും സുഖം പ്രാപിച്ചു. 

റിയാദ്: സൗദി അറേബ്യയിൽ (Saudi Arabia) 43 പേർക്ക് കൂടി കൊവിഡ് വൈറസ് ബാധ (covid infection) സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടയിൽ രാജ്യത്ത് രണ്ട് മരണവും റിപ്പോർട്ട് ചെയ്തു. ആരോഗ്യമന്ത്രാലയം (Health Ministry) പുറത്തുവിട്ട പ്രതിദിന കണക്ക് പ്രകാരം രാജ്യത്ത് നിലവിലെ രോഗബാധിതരിൽ 39 പേർ കൂടി സുഖം പ്രാപിച്ചു (Recoveries). 

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 17,615 പി.സി.ആർ പരിശോധനകൾ ഇന്ന് നടന്നു. രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 5,48,848 ആയി. ഇതിൽ 5,37,761 പേരും സുഖം പ്രാപിച്ചു. ആകെ 8,802 പേർ മരിച്ചു. രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നവരിൽ 52 പേരൊഴികെ ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. 

രാജ്യത്താകെ ഇതുവരെ 46,253,992 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 24,280,736 എണ്ണം ആദ്യ ഡോസ് ആണ്. 21,699,693 എണ്ണം സെക്കൻഡ് ഡോസും. 1,704,527 ഡോസ് പ്രായാധിക്യമുള്ളവർക്കാണ് നൽകിയത്. 273,563 പേർക്ക് ബൂസ്റ്റർ ഡോസ് നൽകി. രാജ്യത്തെ വിവിധ മേഖലകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 14, ജിദ്ദ 8, മക്ക 2, മദീന 2, യാംബു 2, മറ്റ് 14 സ്ഥലങ്ങളിൽ ഓരോ വീതം രോഗികൾ. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഖത്തറിൽ മേഘാവൃത കാലാവസ്ഥ വെള്ളിയാഴ്ച വരെ തുടരും; ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത, മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്
ബോണ്ടി വെടിവയ്പ്, പരിക്കേറ്റ പ്രതിക്കെതിരെ 15 പേരുടെ കൊലപാതകം അടക്കം 59 കുറ്റങ്ങൾ