Saudi Covid Report: സൗദി അറേബ്യയിൽ 4,541 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

By Web TeamFirst Published Jan 25, 2022, 11:48 PM IST
Highlights

സൗദി അറേബ്യയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 4,541 പേർക്ക്. അതേസമയം 5,212 പേർ സുഖം പ്രാപിച്ചു. പുതിതായി രണ്ട് കൊവിഡ് മരണങ്ങള്‍ കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു,
 

റിയാദ്: സൗദി അറേബ്യയിൽ 4,541 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നിലവിലെ രോഗികളിൽ 5,212 പേർ സുഖം പ്രാപിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 6,61,733 ഉം രോഗമുക്തരുടെ എണ്ണം 6,11,342 ഉം ആയി. പുതിതായി രണ്ട് മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണം 8,924 ആയി. 

നിലവിൽ 41,467 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 750 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 92.38 ശതമാനവും മരണനിരക്ക് 1.34 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് - 1,523, ജിദ്ദ - 603, മദീന - 175, ഹുഫൂഫ് - 149, ദമ്മാം - 148, മക്ക - 101. സൗദി അറേബ്യയിൽ ഇതുവരെ 5,58,29,710 ഡോസ് കൊവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,54,32,426 ആദ്യ ഡോസും 2,35,98,386 രണ്ടാം ഡോസും 67,98,898 ബൂസ്റ്റർ ഡോസുമാണ്.

click me!