
കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ (Kuwait) വാഹനാപകടത്തില്‍ (Road accident) വിദേശി മരിച്ചു. കുവൈത്ത് സിറ്റിയിലേക്കുള്ള (Kuwait City) ദിശയില്‍ അബ്‍ദലിയിലാണ് (Abdali) സംഭവം. രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 48 വയസുകാരന്‍ സംഭവസ്ഥലത്തു വെച്ചുതന്നെ മരണപ്പെടുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു.
അപകടത്തെക്കുറിച്ച് വിവരം ലഭിച്ചതനുസരിച്ച് പൊലീസ്, പാരാമെഡിക്കല്‍, ഫയര്‍ഫോഴ്‍സ് സംഘങ്ങള്‍ സ്ഥലത്തെത്തിയിരുന്നു. മൃതദേഹം ശാസ്‍ത്രീയ പരിശോധനകള്‍ക്കായി ഫോറന്‍സിക് വിഭാഗത്തിന് കൈമാറി.
കുവൈത്ത് സിറ്റി: കുവൈത്തിലെ അല്‍ ബിദാ ബീച്ചില്‍ കാണാതായ യുവാവിനായി തെരച്ചില്‍ തുടരുന്നു. ബീച്ചിലെത്തിയ പത്തംഗ സംഘത്തില്‍ ഉള്‍പ്പെട്ട ഒരാളെയാണ് കണ്ടെത്താനുള്ളതെന്ന് ജനറല്‍ ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടറേറ്റിലെ പബ്ലിക് റിലേഷന്‍സ് ആന്റ് മീഡിയാ വിഭാഗം അറിയിച്ചു. നാല് പേരാണ് തിരയിലകപ്പെട്ടത്. മൂന്ന് പേരെ രക്ഷപ്പെടുത്തിയെങ്കിലും ഗുരുതരാവസ്ഥയിലായിരുന്ന ഒരാള്‍ പിന്നീട് ആശുപത്രിയില്‍ മരണപ്പെട്ടു. ഒരാള്‍ക്കായുള്ള തെരച്ചിലാണ് പുരോഗമിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam