ഇറാനില്‍ നിന്നെത്തിയ നാല് കിലോ മയക്കുമരുന്ന് കസ്റ്റംസ് പിടിച്ചെടുത്തു

By Web TeamFirst Published Oct 23, 2021, 11:37 AM IST
Highlights

ഫര്‍ണിച്ചറിന്റെ ഉള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്.

കുവൈത്ത് സിറ്റി: കുവൈത്തില്‍(Kuwait) നാല് കിലോഗ്രാം മയക്കമരുന്ന് (drugs)കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തു. ഇറാനില്‍ നിന്നെത്തിയ ഗൃഹോപകരണങ്ങളടങ്ങിയ കണ്ടെയ്‌നറില്‍ ഒളിപ്പിച്ചാണ് മയക്കുമരുന്ന് കുവൈത്തിലേക്ക് കടത്താന്‍ ശ്രമിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.

ഷാബു എന്ന് പ്രാദേശികമായി അറിയപ്പെടുന്ന ലഹരിമരുന്നായ മെത്തഫെറ്റാമിന്‍ ആണ് ശുവൈഖ് തുറമുഖത്ത് വെച്ച് കസ്റ്റംസ് പിടിച്ചെടുത്തത്. ഫര്‍ണിച്ചറിന്റെ ഉള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഓഗസ്റ്റില്‍, പഴങ്ങളുടെ പെട്ടിക്കുള്ളില്‍ ഒളിപ്പിച്ച നിലയില്‍ 1.5 ലഹരിമരുന്ന് കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. ഇതും ഇറാനില്‍ നിന്നാണ് എത്തിയത്. 

കുവൈത്തില്‍ ജനജീവിതം സാധാരണ നിലയിലേക്ക്; തുറസായ സ്ഥലങ്ങളില്‍ ഇനി മാസ്‍ക് വേണ്ട

സ്‌പോണ്‍സറില്‍ നിന്ന് ഒളിച്ചോടുന്ന പ്രവാസികള്‍ക്ക് ജോലി നല്‍കി; 20 ഓഫീസുകളില്‍ റെയ്ഡ്

കുവൈത്തില്‍  അനധികൃത താമസക്കാരെയും നിയമവിരുദ്ധമായി ജോലി ചെയ്യുന്ന പ്രവാസികളെയും പിടികൂടാനും ലക്ഷ്യമിട്ടുള്ള പരിശോധനകള്‍ തുടരുന്നു. സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടുന്ന ഗാര്‍ഹിക തൊഴിലാളികളെ കണ്ടെത്താനും ആഭ്യന്തര മന്ത്രാലയത്തിലെ താമസകാര്യ വിഭാഗം പരിശോധന ശക്തമാക്കിയിട്ടുണ്ടെന്ന് മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് ആന്റ് സെക്യൂരിറ്റി മീഡിയ വിഭാഗം  അറിയിച്ചു. താമസകാര്യ വിഭാഗം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ അന്‍വര്‍ അല്‍ ബര്‍ജാസിന്റെ നിര്‍ദേശ പ്രകാരം കഴിഞ്ഞ ദിവസം ഹവല്ലിയില്‍ വ്യാപക പരിശോധനയാണ് നടന്നത്. ഗാര്‍ഹിക തൊഴിലാളികളെ നിയമിക്കുന്ന ഓഫീസുകള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടുന്ന ഗാര്‍ഹിക തൊഴിലാളികളെ ചില പ്രവാസികള്‍ ഇത്തരം ഓഫീസുകളില്‍ താമസിപ്പിച്ച ശേഷം, മണിക്കൂര്‍ അടിസ്ഥാനത്തിലും ദിവസ വേതന അടിസ്ഥാനത്തിലും ജോലിക്ക് നിയമിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടികള്‍. ഇരുപതിലധികം ഓഫീസുകളില്‍ പരിശോധന നടത്തിയ ഉദ്യോഗസ്ഥ സംഘം അറുപത് പേരെ അറസ്റ്റ് ചെയ്‍തു. 

 

 

click me!