എട്ടു വയസ്സുകാരനില്‍ നിന്ന് കൊവിഡ് ബാധിച്ചത് ആറുപേര്‍ക്ക്; സ്ഥിരീകരിച്ച് ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയം

By Web TeamFirst Published Oct 23, 2021, 9:49 AM IST
Highlights

കുട്ടിയുടെ പിതാവ്, ബന്ധു, ബന്ധുവിന്റെ ഭര്‍ത്താവ് എന്നിവര്‍ക്കുള്‍പ്പെടെയാണ് കൊവിഡ് പകര്‍ന്നത്.

മനാമ: ബഹ്റൈനില്‍(Bahrain) എട്ടു വയസ്സുള്ള സ്വദേശി ആണ്‍കുട്ടിയില്‍ നിന്ന് കൊവിഡ് (covid 19)ബാധിച്ചത് കുടുംബത്തിലെ ആറുപേര്‍ക്ക്. ഒരേ വീട്ടില്‍ താമസിക്കുന്നവരാണ് ഇവരെല്ലാവരും. 

കുട്ടിയുടെ പിതാവ്, ബന്ധു, ബന്ധുവിന്റെ ഭര്‍ത്താവ് എന്നിവര്‍ക്കുള്‍പ്പെടെയാണ് കൊവിഡ് പകര്‍ന്നത്. കൊവിഡ് രോഗികളുടെ സമ്പര്‍ക്ക പട്ടികയിലുള്ളവരെ കണ്ടെത്തുന്നതിന്റെ ഭാഗമായുള്ള റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയമാണ്  പുറത്തുവിട്ടത്. അതേസമയം കൊവിഡ് പോസിറ്റീവായ 15കാരിയായ സ്വദേശിയില്‍ നിന്നും അവരുടെ സഹോദരനില്‍ നിന്നും രണ്ട് വീടുകളില്‍ താമസിക്കുന്ന നാല് കുടുംബാംഗങ്ങള്‍ക്ക് കൊവിഡ് ബാധിച്ചു. 

ബഹ്റൈനില്‍ മയക്കുമരുന്ന് വില്‍പനയ്‍ക്ക് പിടിയിലായ 12 യുവാക്കള്‍ക്കെതിരെ നടപടി തുടങ്ങി

 ആകെ 474 കേസുകളാണ് കഴിഞ്ഞ ആഴ്ചയില്‍ റിപ്പോര്‍ട്ട്‌ചെയ്തത്. 340 പേര്‍ സ്വദേശികളാണ്.134 പേര്‍ പ്രവാസികളാണ്.  122 കേസുകള്‍ സമ്പര്‍ക്കം മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 95 പേര്‍ക്ക് ലക്ഷണങ്ങള്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്നുള്ള പരിശോധനയില്‍ കൊവിഡ് കണ്ടെത്തിയപ്പോള്‍  66 പേര്‍ക്ക് റാന്‍ഡം പരിശോധനയിലും 151 പേര്‍ക്ക് ക്വാറന്റീന്‍ കാലയളവിന് ശേഷവുമാണ് രോഗം സ്ഥിരീകരിച്ചത്. 

ആശുപത്രിയില്‍ വെച്ച് മുഖത്തടിയേറ്റ റിങ്കുവിനെ ഓര്‍മയില്ലേ? റിങ്കു ഇപ്പോള്‍ ദുബൈയിലാണ്
 

click me!