
ഫുജൈറ: യുഎഇയിലെ ഫുജൈറയിലും മറ്റ് എമിറേറ്റുകളിലുമുണ്ടായ വെള്ളപ്പൊക്കത്തില്‍ മരിച്ച അഞ്ച് പേര്‍ പാകിസ്ഥാന്‍ പൗരന്മാരാണെന്ന് സ്ഥിരീകരിച്ചു. പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വെള്ളപ്പൊക്കത്തില്‍ ഏഴ് പേരാണ് മരണപ്പെട്ടതെന്നും എല്ലാവരും പ്രവാസികളാണെന്നം നേരത്തെ തന്നെ യുഎഇ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു.
വെള്ളപ്പൊക്കത്തില്‍ ആറ് പ്രവാസികള്‍ മരിച്ചുവെന്നായിരുന്നു യുഎഇ ആഭ്യന്തര മന്ത്രാലയത്തിലെ ഫെഡറല്‍ സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ ഡോ. അലി സലീം അല്‍ തുനൈജി ആദ്യം അറിയിച്ചത്. പിന്നീട് നടന്ന വ്യാപകമായ തെരച്ചിലില്‍ ഒരാള്‍ കൂടി മരണപ്പെട്ടെന്ന് സ്ഥിരീകരിച്ചു. ഇതോടെ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. ഇവരില്‍ അഞ്ച് പേരും പാകിസ്ഥാന്‍ സ്വദേശികളാണെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.
മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങളെ ആഭ്യന്തര മന്ത്രാലയം അനുശോചനം അറിയിച്ചു. റാസല്‍ഖൈമ, ഷാര്‍ജ, ഫുജൈറ എന്നിവിടങ്ങളില്‍ നിന്നാണ് മൃതദേഹങ്ങള്‍ അധികൃതര്‍ കണ്ടെടുത്തത്. വീടുകളിലും മറ്റും വെള്ളം കയറിയവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു.
Read also: യുഎഇയിലെ പ്രളയം; വെള്ളം കയറിയ വാഹനങ്ങള്‍ നന്നാക്കിയെടുക്കാനുള്ള നെട്ടോട്ടത്തില്‍ ഉടമകള്‍
ഒമാനില്‍ ജോലി സ്ഥലത്ത് മണ്ണിടിഞ്ഞു വീണ് മൂന്ന് പ്രവാസികള്‍ മരിച്ചു; ഒരാള്‍ക്ക് പരിക്കേറ്റു
മസ്‍കത്ത്: ഒമാനില്‍ മണ്ണിടിഞ്ഞു വീണ് രണ്ട് പ്രവാസികള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലെ ബിദ്‍ബിദിലായിരുന്നു സംഭവം. ഒരു കമ്പനിയുടെ വര്‍ക്കിങ് സൈറ്റിലാണ് അപകടമുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
അപകടം സംബന്ധിച്ച വിവരം ലഭിച്ചയുടന്‍ തന്നെ അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് വകുപ്പില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയതായി സിവില്‍ ഡിഫന്‍സ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. ജോലി ചെയ്‍തുകൊണ്ടിരിക്കുകയായിരുന്ന തൊഴിലാളികളുടെ മുകളിലേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു. അപകട സ്ഥലത്തുനിന്ന് മൂന്ന് പേരെ പുറത്തെടുത്തതായി സിവില്‍ ഡിഫന്‍സിന്റെ പ്രസ്‍താവന വ്യക്തമാക്കുന്നു.
Read also: പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
മസ്‌കറ്റില്‍ കെട്ടിടത്തിന് തീപിടിച്ച് ഒരാള്‍ക്ക് പരിക്ക്
മസ്‌കറ്റ്: മസ്‌കറ്റില്‍ കെട്ടിടത്തിന് തീപിടിച്ച് ഒരു ഒമാന്‍ സ്വദേശിക്ക് പരിക്ക്. മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ സീബ് വിലായത്തിലെ തെക്കന്‍ മബേല മേഖലയിലാണ് സംഭവം ഉണ്ടായത്.
സംഭവത്തില്‍ ഒമാനി പൗരന് പരിക്കേറ്റതായി സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് സര്‍വീസസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അപകടത്തിലകപ്പെട്ട സ്വദേശിക്ക് അടിയന്തര വൈദ്യ സഹായം നല്‍കുകയുണ്ടായിയെന്നും സിവില്‍ ഡിഫന്‍സിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നുണ്ട്. പരിക്കേറ്റയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നും സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
റോഡ് സുരക്ഷ ഉറപ്പാക്കി; സിവില്‍ ഡിഫന്‍സ് കൂടുതല്‍ ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ചു
ഒമാനില്‍ നിരവധി എടിഎമ്മുകള്‍ക്ക് തീയിട്ട യുവാവിനെ അറസ്റ്റ് ചെയ്‍തു
മസ്‍കത്ത്: ഒമാനില്‍ നിരവധി എടിഎമ്മുകള്‍ക്ക് തീയിട്ട യുവാവിനെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്‍തു. ദോഫാറിലായിരുന്നു സംഭവം. രാജ്യത്തെ ഒരു പ്രാദേശിക ബാങ്കിന്റെ ഉടമസ്ഥതതയിലുള്ള മെഷീനുകള്‍ക്കാണ് ഇയാള്‍ തീവെച്ചത്.
സലാല വിലായത്തില്‍ നിരവധി എടിഎം മെഷീനുകള്‍ക്ക് തീവെച്ച ഒരു യുവാവിനെ ദോഫാര്‍ ഗവര്‍ണറേറ്റ് പൊലീസ് കമാന്റ് അറസ്റ്റ് ചെയ്‍തതായാണ് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ അറിയിച്ചിരിക്കുന്നത്. സംഭവത്തിന്റെ വിശദാംശങ്ങളോ പ്രതിയെക്കുറിച്ചുള്ള വിശദ വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. അതേസമയം പിടിയിലായ വ്യക്തിക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു.
വെള്ളം നിറഞ്ഞ വാദിയിലൂടെ വാഹനമോടിച്ച നാലുപേര്‍ ഒമാനില്‍ അറസ്റ്റില്‍
ഒമാനില്‍ യുവാവ് ഡാമില്‍ മുങ്ങി മരിച്ചു
മസ്‌കറ്റ്: ഒമാനിലെ ഇബ്രി വിലായത്തിലെ വാദി അല്‍ ഹാജര്‍ ഡാമില്‍ മുങ്ങി യുവാവ് മരിച്ചു. 20കാരനായ പൗരനാണ് മരിച്ചത്. ഇയാളെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും യാത്രാമധ്യേ മരണപ്പെട്ടു.
ഡാമില്‍ യുവാവ് മുങ്ങിയതായി വിവരം ലഭിച്ച ഉടനെ അല്‍ ദാഹിറാ ഗവര്‍ണറേറ്റില്‍ നിന്നുള്ള സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് സംഘം സ്ഥലത്തെത്തി. യുവാവിനെ രക്ഷപ്പെടുത്തി ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam