
ദോഹ: ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ് മൂന്ന് മാസത്തേക്ക് കൂടി തുടരുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. മൂന്ന് മാസത്തെ ട്രാഫിക് പിഴയിളവ് ഓഗസ്റ്റ് 31ന് അവസാനിക്കാനിരിക്കെയാണ് അടുത്ത മൂന്ന് മാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചത്.
ഇതനുസരിച്ച് സെപ്തംബര്‍ 1 മുതല്‍ നവംബര്‍ 30 വരെ ഖത്തറില്‍ 50 ശതമാനം ട്രാഫിക് പിഴയിളവ് തുടരും. ഖത്തര്‍ സ്വദേശികള്‍, താമസക്കാര്‍, സന്ദര്‍ശകര്‍, ജിസിസി പൗരന്മാര്‍, അവിടങ്ങളിലെ മലയാളി താമസക്കാര്‍ എന്നിവരുള്‍പ്പെടെ ഖത്തറില്‍ ട്രാഫിക് നിയമലംഘന കേസുകളില്‍ പിഴ ചുമത്തപ്പെട്ടവര്‍ക്കെല്ലാം ഈ ആനുകൂല്യം പ്രയോജനപ്പെടുത്താവുന്നതാണ്. കഴിഞ്ഞ മൂന്ന് വര്‍ഷക്കാലത്തിനുള്ളില്‍ പിഴ ചുമത്തപ്പെട്ടവര്‍ക്ക് മാത്രമെ ഈ ഇളവ് പ്രയോജനപ്പെടുത്താനാകൂ എന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. അതേസമയം ഗതാഗത നിയമലംഘനത്തിന്‍റെ പേരില്‍ പിഴയുള്ളവര്‍ക്ക് രാജ്യത്ത് നിന്ന് പുറത്തു പോകുന്നതിനുള്ള നിരോധനം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ