ലോക സന്തോഷദിനം; യുഎഇയില്‍ ട്രാഫിക് ഫൈനുകള്‍ക്ക് 50 ശതമാനം ഇളവ്

By Web TeamFirst Published Mar 20, 2019, 10:24 AM IST
Highlights

ലോക സന്തോഷ ദിനമായ മാര്‍ച്ച് 20 മുതല്‍ മേയ് നാല് വരെയാണ് ഇളവ് ലഭിക്കുന്നത്. എവിടെ രജിസ്റ്റര്‍ ചെയ്ത വാഹനമായാലും ഉമ്മുല്‍ഖുവൈന്‍ റോഡുകളില്‍ നിന്ന് ലഭിച്ച ഫൈനുകള്‍ക്ക് ആനുകൂല്യം ബാധകമാവുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

ഉമ്മുല്‍ ഖുവൈന്‍: ലോക സന്തോഷ ദിനത്തോടനുബന്ധിച്ച് ട്രാഫിക് ഫൈനുകളില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് ഉമ്മുല്‍ഖുവൈന്‍ പൊലീസ്. ഇന്നലെയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

ലോക സന്തോഷ ദിനമായ മാര്‍ച്ച് 20 മുതല്‍ മേയ് നാല് വരെയാണ് ഇളവ് ലഭിക്കുന്നത്. എവിടെ രജിസ്റ്റര്‍ ചെയ്ത വാഹനമായാലും ഉമ്മുല്‍ഖുവൈന്‍ റോഡുകളില്‍ നിന്ന് ലഭിച്ച ഫൈനുകള്‍ക്ക് ആനുകൂല്യം ബാധകമാവുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍ ഏപ്രില്‍ 19ന് മുന്‍പ് ലഭിച്ച ഫൈനുകള്‍ക്ക് മാത്രമേ ഇളവ് ലഭിക്കുകയുള്ളൂവെന്ന് ഉമ്മുല്‍ഖുവൈന്‍ പൊലീസ് ട്രാഫിക് പട്രോള്‍ വിഭാഗം ഡയറക്ടര്‍ കേണല്‍ സഈദ് ഉബൈദ് ബിന്‍ അറാന്‍ അറിയിച്ചു.

പൊലീസിന്റെ വെബ്സൈറ്റുകള്‍ വഴിയോ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍, സ്മാര്‍ട്ട ആപുകള്‍ എന്നിവ വഴിയോ ഫൈനുകള്‍ അടയ്ക്കാം. എന്നാല്‍ വാഹനം പിടിച്ചെടുക്കാന്‍ തക്കവിധത്തിലുള്ള ഗൗരവമായ നിയമലംഘനങ്ങള്‍ ആനുകൂല്യത്തിന്റെ പരിധിയില്‍ വരില്ല. ഇത്തരം കേസുകളില്‍ ഡ്രൈവര്‍മാര്‍ ട്രാഫിക് പട്രോള്‍ ഡിപ്പാര്‍ട്ട്മെന്റില്‍ നേരിട്ട് എത്തണം.

click me!