യുഎഇ ഫെഡറല്‍ കോടതിയില്‍ ആദ്യമായി വനിതാ ജഡ്ജിമാരെ നിയമിച്ചു

By Web TeamFirst Published Mar 20, 2019, 9:30 AM IST
Highlights

യുഎഇ നീതിന്യായ വ്യവസ്ഥയില്‍ ഫെഡറല്‍ കോടതി തലത്തില്‍ ആദ്യമായാണ് വനിതാ ജഡ്ജിമാരെ നിയമിക്കുന്നത്. നിതാ ശാക്തീകരണവും രാജ്യത്തിന്റെ വളര്‍ച്ചയിലും പുരോഗതിയിലും വനിതകളുടെ തുല്യ പങ്കാളിത്തവും ഉറപ്പാക്കാനുള്ള യുഎഇ ഭരണകൂടത്തിന്റെ പരിശ്രമവുമാണ് വനിതാ ജഡ്ജിമാരുടെ നിയമനത്തിലേക്ക് നയിച്ചത്. 

അബുദാബി: യുഎഇ ഫെഡറല്‍ കോടതിയില്‍ ആദ്യമായി രണ്ട് വനിതാ ജഡ്ജിമാരെ നിയമിച്ചു. ഖദീജ ഖമിസ് ഖലീഫ അല്‍ മലസ്, സലാമ റാഷിദ് സലീം അല്‍ കെത്ബി എന്നിവരാണ് പുതിയ ജഡ്ജിമാര്‍. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച ഉത്തരവിട്ടത്.

യുഎഇ നീതിന്യായ വ്യവസ്ഥയില്‍ ഫെഡറല്‍ കോടതി തലത്തില്‍ ആദ്യമായാണ് വനിതാ ജഡ്ജിമാരെ നിയമിക്കുന്നത്. നിതാ ശാക്തീകരണവും രാജ്യത്തിന്റെ വളര്‍ച്ചയിലും പുരോഗതിയിലും വനിതകളുടെ തുല്യ പങ്കാളിത്തവും ഉറപ്പാക്കാനുള്ള യുഎഇ ഭരണകൂടത്തിന്റെ പരിശ്രമവുമാണ് വനിതാ ജഡ്ജിമാരുടെ നിയമനത്തിലേക്ക് നയിച്ചത്. ഫെഡറല്‍ ജുഡീഷ്യല്‍ സംവിധാനത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കണമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നിര്‍ദ്ദേശിച്ചിരുന്നു. ഫെഡറല്‍ നാഷണല്‍ കൗണ്‍സിലില്‍ 50 ശതമാനം വനിതാ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനായി അടുത്തിടെ യുഎഇ നിയമം കൊണ്ടുവന്നിരുന്നു.

click me!