
കുവൈത്ത് സിറ്റി: കുവൈത്തില്‍ വിവിധ ഗവർണറേറ്റുകളിൽ നടത്തിയ പരിശോധനകളില്‍ അഗ്നി സുരക്ഷാ, പ്രതിരോധ നിയമങ്ങള്‍ ലംഘിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുത്ത് ഫയർഫോഴ്‌സ് ജനറൽ വിഭാഗം. ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ പാലിക്കാത്ത 50 സ്ഥാപനങ്ങള്‍ അഗ്നിശമന സേന പൂട്ടിച്ചു. ഉടമകൾക്ക് മുമ്പ് മുന്നറിയിപ്പ് നൽകുകയും നിയമലംഘനങ്ങൾ പരിഹരിക്കാൻ അവസരം നൽകുകയും ചെയ്തിരുന്നു. എന്നാല്‍ ഇവ പരിഹരിക്കാതെ വന്നതോടെയാണ് നടപടിയിലേക്ക് കടന്നത്.
Read Also - കൃഷിയിടത്തില്‍ ഭൂഗര്‍ഭ അറ; മുകളില്‍ ടൈല്‍ ഒട്ടിച്ചു, ഒളിപ്പിച്ചത് 18 ലക്ഷത്തിലേറെ ലഹരി ഗുളികകള്‍
വ്യാജ ഡോക്ടര്‍ കുവൈത്തില്‍ പിടിയില്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ വ്യാജ ഡോക്ടര്‍ അറസ്റ്റില്‍. ഖൈത്താന്‍ പ്രദേശത്ത് നിന്നാണ് കുറ്റാന്വേഷണ വകുപ്പിലെ ആന്റി മണി ലോണ്ടറിങ് ക്രൈംസ് വിഭാഗം ഇയാളെ പിടികൂടിയത്. ആവശ്യമായ പെര്‍മിറ്റ് ഇല്ലാതെയാണ് ഇയാള്‍ മെഡിക്കല്‍ പ്രാക്ടീസ് നടത്തിയത്. ഒരു അപ്പാര്‍ട്ട്‌മെന്റാണ് ഇതിനായി ഇയാള്‍ ഉപയോഗിച്ചിരുന്നത്. ചികിത്സക്ക് ഉപയോഗിച്ചിരുന്ന വിവിധ ഉപകരണങ്ങളും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. അറസ്റ്റിലായ വ്യാജ ഡോക്ടറെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. കുറ്റവാളികളെയും നിയമലംഘകരെയും പിടികൂടാനുള്ള പരിശോധനകള്‍ കുവൈത്തില്‍ വ്യാപകമായി തുടരുകയാണ്.
കുവൈത്തില്‍ അടുത്തിടെ താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച 25 പ്രവാസികളെ അറസ്റ്റ് ചെയ്തിരുന്നു. ഷര്‍ഖ് മേഖലയിലെ ഫിഷ് മാര്‍ക്കറ്റില്‍ താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചവരെയാണ് അധികൃതര്‍ പിടികൂടിയത്. ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് റെസിഡന്‍സ് അഫയേഴ്‌സ് ഇന്‍വെസ്റ്റിഗേഷന്‍സ്, ട്രൈപാര്‍ട്ടി ജോയിന്റ് കമ്മറ്റി, മാന്‍പവര്‍ അതോറിറ്റി, വാണിജ്യ, വ്യവസായ മന്ത്രാലയം എന്നിവയുമായി സഹകരിച്ച് സുരക്ഷ ഉറപ്പാക്കാന്‍ നടത്തുന്ന പരിശോധനകളുടെ ഭാഗമായാണ് നിയമലംഘകര്‍ പിടിയിലായത്. പിടികൂടിയ പ്രവാസികളെ തുടര്‍ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
Read Also - മയക്കുമരുന്ന് കടത്ത്; സൗദിയുടെ വിവിധ ഭാഗങ്ങളില്‍ അറസ്റ്റ് തുടരുന്നു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ