ശവകുടീരങ്ങളോട് സാമ്യമുള്ള ഘടന, ഭൂമിക്കടിയിൽ നിന്ന് കുഴിച്ചെടുത്തത് അര ലക്ഷം വർഷം പഴക്കമുള്ള പുരാവസ്തുക്കൾ, മൺപാത്രങ്ങളും ശിലാ ഉപകരണങ്ങളും കണ്ടെത്തി

Published : Aug 12, 2025, 04:13 PM ISTUpdated : Aug 12, 2025, 04:15 PM IST
archaeological artifacts

Synopsis

നിരവധി മൺപാത്ര കഷണങ്ങളും ശിലാ ഉപകരണങ്ങളും കണ്ടെത്തിയതിലുൾപ്പെടും. അവയിൽ ചിലത് മധ്യശിലായുഗം മുതലുള്ളതാണ്.

റിയാദ്​: റിയാദിൽ അര ലക്ഷം വർഷം പഴക്കമുള്ള പുരാവസ്തുക്കൾ കണ്ടെത്തി. റിയാദി​ന്‍റെ വടക്കുപടിഞ്ഞാറുള്ള അൽഖുറൈന പട്ടണത്തിലെ ഒരു പുരാവസ്തു സ്ഥലത്ത് സൗദി പുരാവസ്​തു കമ്മീഷൻ നടത്തിയ സർവേ, ഖനന പ്രവർത്തനങ്ങൾക്കിടയിലാണ്​ ഇത്രയും പഴക്കമുള്ള പുരാവസ്​തുക്കൾ കണ്ടെത്തിയത്​. നിരവധി മൺപാത്ര കഷണങ്ങളും ശിലാ ഉപകരണങ്ങളും കണ്ടെത്തിയതിലുൾപ്പെടും. അവയിൽ ചിലത് മധ്യശിലായുഗം മുതലുള്ളതാണ്. ബി.സി മൂന്നാം, രണ്ടാം സഹസ്രാബ്ദങ്ങളിലെ ശവകുടീരങ്ങളോട് സാമ്യമുള്ള വൃത്താകൃതിയിലുള്ള ഘടനകൾ കണ്ടെത്തുന്നതിനും സർവേ, ഉത്ഖനന പ്രവർത്തനങ്ങൾ കാരണമായി. അൽഖുറൈന സ്ഥലത്തെ താഴ്‌വരയിൽ നിന്ന് പീഠഭൂമിയുടെ മുകളിലേക്ക് റിയാദ് നഗരം വരെ നീളുന്ന ഒരു പുരാവസ്തു പാതയും കണ്ടെത്തുകയുണ്ടായി.

റിയാദി​ന്‍റെ പരിസര പ്രദേശങ്ങളുടെയും പുരാവസ്തു ഭൂപടം പുനർനിർമ്മിക്കുന്നതിനായി പുരാവസ്​തു കമ്മീഷൻ ആരംഭിച്ച ‘അൽ യമാമ’ സംരംഭത്തി​െൻറ ഫലങ്ങളിലൊന്നാണ് ഈ കണ്ടെത്തൽ. മുമ്പ് പര്യവേക്ഷണം ചെയ്യപ്പെടാത്ത സ്ഥലങ്ങൾ രേഖപ്പെടുത്തുന്നതിനും വ്യത്യസ്ത കാലഘട്ടങ്ങളിലെ മനുഷ്യവാസ കേന്ദ്രങ്ങളുടെ രീതികൾ വിശകലനം ചെയ്യുന്നതിനും നൂതന ഗവേഷണ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് കൃത്യമായ സർവേകൾ നടത്തുന്നതും ഈ സംരംഭത്തിൽ ഉൾപ്പെടുന്നു. പുരാവസ്തു സ്ഥലങ്ങൾ സർവേ ചെയ്യുന്നതിനും ഖനനം ചെയ്യുന്നതിനും അവയെ സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും പ്രധാന സാംസ്​കാരിക, സാമ്പത്തിക വിഭവമായി ഉപയോഗിക്കുന്നതിനുമുള്ള സൗദിയുടെ ശ്രമങ്ങളുടെ ഭാഗമായാണിത്​. സൗദി വിദഗ്ധരുടെ ഒരു സംഘത്തി​െൻറ പങ്കാളിത്തത്തോടെയാണ് സ്ഥലത്ത്​ ഗവേഷണ-ഖനന പ്രക്രിയ നടത്തിയത്. അൽഖുറൈന സ്ഥലത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി കഴിയുന്നത്ര വിവരങ്ങൾ ശേഖരിക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം.

സൗദിയിലെ പുരാവസ്തു സർവേ, ഖനനം ദേശീയ പൈതൃക ആസ്തികൾ സംരക്ഷിക്കാനുള്ള ശ്രമങ്ങളുടെ തുടർച്ചയാണെന്ന് അൽഖുറൈന സ്ഥലത്തെ പുരാവസ്​തു കണ്ടെത്തലെന്ന്​ പുരാവസ്​തു കമ്മീഷൻ സൂചിപ്പിച്ചു. സൗദിയുടെ സാംസ്​കാരിക പൈതൃകം യുഗങ്ങളായി അതി​െൻറ ഭൂമിയിൽ സ്ഥിരതാമസമാക്കിയ തുടർച്ചയായ നാഗരികതകളുടെ ഒരു വിപുലീകരണമാ​ണെന്നും ഇത് രാജ്യത്തി​െൻറ പൈതൃകം, സാംസ്​കാരിക, ചരിത്ര വിഭവങ്ങൾ എന്നിവയിലെ സമ്പന്നതയെ പ്രതിഫലിപ്പിക്കുന്നുവെന്നും കമ്മീഷൻ വ്യക്തമാക്കി.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദിയിലുമുണ്ടൊരു 'ഊട്ടി', വർഷം മുഴുവൻ സുഖകരമായ കാലാവസ്ഥയുള്ള അബഹ
ക്വിസ് പ്രോഗ്രാമിൽ മോശം ചോദ്യങ്ങൾ ചോദിച്ച യുവതി കുവൈത്തിൽ അറസ്റ്റിൽ