കുവൈത്തില്‍ 521 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; രോഗമുക്തരായത് 722 പേര്‍

By Web TeamFirst Published Sep 19, 2020, 10:17 PM IST
Highlights

അഹ്‍മദിയില്‍ 131 പേര്‍ക്കും ഫര്‍വാനിയയില്‍ 114 പേര്‍ക്കും തലസ്ഥാനത്ത് 111 പേര്‍ക്കും ഹവല്ലിയില്‍ 96 പേര്‍ക്കും അല്‍ ജഹ്റയില്‍ 69 പേര്‍ക്കുമാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 521 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരാള്‍ മരണപ്പെടുകയും ചെയ്തു. രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 99,049 ആയി. ഇതുവരെ 581 പേര്‍ മരണപ്പെട്ടു.

അഹ്‍മദിയില്‍ 131 പേര്‍ക്കും ഫര്‍വാനിയയില്‍ 114 പേര്‍ക്കും തലസ്ഥാനത്ത് 111 പേര്‍ക്കും ഹവല്ലിയില്‍ 96 പേര്‍ക്കും അല്‍ ജഹ്റയില്‍ 69 പേര്‍ക്കുമാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. 8970 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇവരില്‍ 96 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3545 പരിശോധനകള്‍ നടത്തി. ഇതുവരെ 705029 പരിശോധനകളാണ് രാജ്യത്ത് നടത്തിയത്. 

click me!