
യു.എ.ഇയുടെ 54-ാമത് ദേശീയ ദിനം പ്രമാണിച്ച് ഓഫറുകൾ പ്രഖ്യാപിച്ച് യൂണിയൻ കോപ്. നവംബർ 27 മുതൽ ഡിസംബർ 7 വരെയാണ് പ്രത്യേക ഓഫറുകൾ. 2631 ഉൽപ്പന്നങ്ങൾക്ക് 50% വരെ കിഴിവ് ലഭിക്കും.
മത്സരാധിഷ്ഠിത വിലയിൽ ഉൽപ്പന്നങ്ങൾ വാങ്ങാൻ ഇതിലൂടെ കഴിയും. യൂണിയൻ കോപ് സി.ഇ.ഒ മുഹമ്മദ് അൽ ഹഷെമി ദേശീയ ദിനത്തിന്റെ ആശംസകൾ അറിയിച്ചു.
ദേശീയ ദിനത്തിൽ ഷോപ്പിങ് ചെലവുകൾ കുറയ്ക്കാൻ യൂണിയൻ കോപ് എല്ലാ വർഷവും ഓഫറുകൾ നൽകുന്നുണ്ടെന്ന് അൽ ഹഷെമി ഓർമ്മിപ്പിച്ചു. സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നുമുണ്ട്. ഇതിൽ അൺലിമിറ്റഡ് ഫ്രീ ഡെലിവറി സബ്സ്ക്രിപ്ഷനും സ്കാൻ ആൻഡ് ഗോ സർവ്വീസുമുണ്ട്. വരി നിൽക്കാതെ നേരിട്ട് ഷോപ്പിങ് തുക നൽകാനുള്ള സേവനമാണ് സ്കാൻ ആൻഡ് ഗോ.
തമയസ് ആപ്പും വെബ്സൈറ്റും ഉപയോഗിച്ച് ഓൺലൈനായും ഷോപ്പ് ചെയ്യാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam