പിടിച്ചെടുത്തത് 550 കിലോ കേടായ ഇറച്ചി; ഭക്ഷണശാലകളില്‍ പരിശോധന, 13 സ്ഥാപനങ്ങള്‍ പൂട്ടിച്ച് കുവൈത്ത് അധികൃതര്‍

Published : Jun 26, 2024, 06:39 PM IST
പിടിച്ചെടുത്തത്  550 കിലോ കേടായ ഇറച്ചി; ഭക്ഷണശാലകളില്‍ പരിശോധന, 13 സ്ഥാപനങ്ങള്‍ പൂട്ടിച്ച് കുവൈത്ത് അധികൃതര്‍

Synopsis

ഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്തിയതോടെ 13 ഭക്ഷ്യ സ്ഥാപനങ്ങൾ പരിശോധനാ സംഘങ്ങൾ പൂട്ടിച്ചതായി അദ്ദേഹം പറഞ്ഞു. (പ്രതീകാത്മക ചിത്രം)

കുവൈത്ത് സിറ്റി: കുവൈത്തില്‍ വിവിധ ഭക്ഷണശാലകളില്‍ നടത്തിയ പരിശോധനകളില്‍ വന്‍തോതില്‍ കേടായ ഇറച്ചി പിടിച്ചെടുത്തു. മേയ്, ജൂൺ മാസങ്ങളിൽ മുബാറകിയ മേഖലയിൽ മാത്രം മനുഷ്യ ഉപയോഗത്തിന് അനുയോജ്യമല്ലാത്ത 550 കിലോ കേടായ മാംസമാണ് സംസ്കരിച്ചതെന്ന് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻറെ മുബാറക്കിയ സെന്‍റര്‍ ഫോർ കൺട്രോൾ ആൻഡ് ഇൻസ്പെക്ഷൻ മേധാവി മുഹമ്മദ് അൽ കന്ദാരി അറിയിച്ചു. 

ഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്തിയതോടെ 13 ഭക്ഷ്യ സ്ഥാപനങ്ങൾ പരിശോധനാ സംഘങ്ങൾ പൂട്ടിച്ചതായി അദ്ദേഹം പറഞ്ഞു. കേടായ മാംസം, സ്ഥാപനങ്ങളിൽ പ്രാണികളെ കണ്ടെത്തിയത്, ചില സ്ഥാപനങ്ങളിലെ എലികളുടെ ശല്യം എന്നിവ ഉൾപ്പെടെ നിരവധി ഗുരുതരമായ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.

Read Also - ഒരു സിമ്പിള്‍ ശീലം, കൈവന്നത് കോടികളുടെ ഭാഗ്യം; 46കാരനെ കോടീശ്വരനാക്കിയ ആ ടിപ്സ് മറ്റുള്ളവര്‍ക്കും മാതൃക

അതേസമയം  ബലിപെരുന്നാള്‍ അവധിക്ക് ശേഷം പരിശോധനാ സംഘങ്ങൾ വിവിധ ഭക്ഷ്യ സ്ഥാപനങ്ങളിൽ സന്ദർശനം നടത്തുകയും രണ്ട് സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും ചെയ്തു. 50 കിലോഗ്രാം കേടായ ഇറച്ചി നീക്കം ചെയ്തിട്ടുമുണ്ട്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി കർശനമായ പരിശോധനകൾ തുടരുമെന്നും അദ്ദേഹം അറിയിച്ചു. 

 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

സ്വകാര്യ സ്കൂളുകൾ എത്രയും വേഗം ഈ പ്രദേശങ്ങളിൽ നിന്ന് മാറ്റണം, കടുത്ത നിർദേശം; ലൈസൻസുകൾ റദ്ദാക്കുമെന്ന് കുവൈത്തിൽ മുന്നറിയിപ്പ്
ഹൈവേയിലൂടെ സംശയകരമായ രീതിയിൽ നടന്ന് യുവാവും യുവതിയും, പടോളിങ് ഉദ്യോഗസ്ഥരുടെ കണ്ണിൽപ്പെട്ടു, ലഹരി ഉപയോഗിച്ചതിന് പിടിയിൽ