മൂന്ന് മാസത്തിനിടെ ദുബൈ കസ്റ്റംസ് പിടിച്ചെടുത്തത് 56 കിലോഗ്രാം മയക്കുമരുന്ന്

By Web TeamFirst Published Apr 26, 2021, 4:53 PM IST
Highlights

മൂന്ന് മാസത്തിനിടെ 7,417 വിമാനങ്ങളിലായി 20 ലക്ഷം യാത്രക്കാരെയും 40 ലക്ഷം ബാഗേജുകളും കസ്റ്റംസ് കര്‍ശന നിരീക്ഷണത്തിന് വിധേയമാക്കിയിരുന്നു.

ദുബൈ: 2021ലെ ആദ്യ മൂന്നുമാസത്തിനിടെ ദുബൈ കസ്റ്റംസ് പിടിച്ചെടുത്തത് 56 കിലോഗ്രാം ലഹരിമരുന്ന്. 3,951 ലഹരി ഗുളികകളും ഇക്കാലയളവില്‍ കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തു.

294 ഓപ്പറേഷനുകള്‍ വഴിയാണ് രാജ്യത്തേക്ക് മയക്കുമരുന്ന് കടത്തുന്നത് ദുബൈ കസ്റ്റംസ് തടഞ്ഞത്. ഇവയില്‍ 180 ക്രിമിനല്‍ നടപടികളും 24 കസ്റ്റംസ് നടപടികളുമാണെന്ന് അതോറിറ്റി വ്യക്തമാക്കി. മൂന്ന് മാസത്തിനിടെ 7,417 വിമാനങ്ങളിലായി 20 ലക്ഷം യാത്രക്കാരെയും 40 ലക്ഷം ബാഗേജുകളും കസ്റ്റംസ് കര്‍ശന നിരീക്ഷണത്തിന് വിധേയമാക്കിയിരുന്നു. പിടിച്ചെടുത്ത മയക്കുമരുന്ന് ശേഖരത്തില്‍ 11.9 കിലോഗ്രാം കഞ്ചാവും 9.6 കിലോഗ്രാം കൊക്കൈയ്‌നും ഉള്‍പ്പെടുന്നു.

click me!