വാട്സ്ആപ് വഴി ഭിക്ഷാടനം; യുവാവിനെ അറസ്റ്റ് ചെയ്‍ത് ദുബൈ പൊലീസ്

By Web TeamFirst Published Apr 26, 2021, 2:56 PM IST
Highlights

ദുരിതകഥകളും മറ്റും സാമൂഹിക മാധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിച്ച് പണം വാങ്ങുന്ന പ്രവണതകള്‍ റമദാന്‍ മാസത്തില്‍ കൂടുതലാണെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.

ദുബൈ: വാട്സ്ആപ് വഴി ഭിക്ഷ യാചിക്കുകയും ആളുകളോട് സഹായം ചോദിക്കുകയും ചെയ്‍ത അറബ് പൗരനെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്‍തു. ഓണ്‍ലൈനിലൂടെ ലഭിക്കുന്ന സഹായ അഭ്യര്‍ത്ഥനകളോട് പ്രതികരിക്കരുതെന്നും അവ തട്ടിപ്പിനുള്ള ശ്രമമാകാന്‍ സാധ്യതയുണ്ടെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ മുന്നറിയിപ്പ് നല്‍കി.

ദുരിതകഥകളും മറ്റും സാമൂഹിക മാധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിച്ച് പണം വാങ്ങുന്ന പ്രവണതകള്‍ റമദാന്‍ മാസത്തില്‍ കൂടുതലാണെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. റമദാന്‍ ആരംഭം മുതല്‍ ഭിക്ഷാടനത്തിനെതിരെ ശക്തമായ നടപടിയാണ് യുഎഇയില്‍ അധികൃതര്‍ സ്വീകരിക്കുന്നത്. സംഘടിത ഭിക്ഷാടനവും ഭിക്ഷാടനത്തിനായി പ്രൊഫഷണല്‍ സംഘങ്ങളുടെ പ്രവര്‍ത്തനവും കുറ്റകരമാണെന്നും വലിയ ശിക്ഷ ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഭിക്ഷാടനത്തിനായി വിദേശത്ത് നിന്ന് ആളുകളെ എത്തിക്കുന്നവര്‍ക്ക് 1,00,000 ദിര്‍ഹം വരെ പിഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.

click me!