ഇന്ത്യ-കുവൈത്ത് നയതന്ത്ര ബന്ധത്തിന്‍റെ 60-ാം വാര്‍ഷികം; ഒരു വര്‍ഷം നീളുന്ന ആഘോഷം

Published : Oct 14, 2021, 11:21 PM IST
ഇന്ത്യ-കുവൈത്ത് നയതന്ത്ര ബന്ധത്തിന്‍റെ 60-ാം വാര്‍ഷികം; ഒരു വര്‍ഷം നീളുന്ന ആഘോഷം

Synopsis

ഇന്ത്യന്‍ സിനിമകളുടെ പ്രദര്‍ശനവും കലാപരിപാടികളുടെ അവതരണവുമായി സാംസ്‌കാരിക വാരങ്ങളുണ്ടാകും.

കുവൈത്ത് സിറ്റി: ഇന്ത്യ-കുവൈത്ത് നയതന്ത്രബന്ധത്തിന്റെ(India-Kuwait dipolmatic relation) 60 വര്‍ഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഒരു വര്‍ഷം നീളുന്ന കലാ സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കും. ഇന്ത്യന്‍ എംബസിയും(Indian embassy) കുവൈത്ത് കലാ-സാംസ്‌കാരിക-സാഹിത്യ കൗണ്‍സിലും(എന്‍ സി സി എ എല്‍)സംയുക്തമായാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് എന്‍ സി സി എ എല്‍ സെക്രട്ടറി ജനറല്‍ കമാല്‍ അബ്ദുല്‍ ജലീല്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 

കലാ-സാംസ്‌കാരിക-സാഹിത്യ മേഖലയുമായി ബന്ധപ്പെട്ട വിവിധ പരിപാടികളാണ് പ്രധാനമായും സംഘടിപ്പിക്കു. ഇന്ത്യന്‍ സിനിമകളുടെ പ്രദര്‍ശനവും കലാപരിപാടികളുടെ അവതരണവുമായി സാംസ്‌കാരിക വാരങ്ങളുണ്ടാകും. രണ്ട് രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധം വിവരിക്കുന്ന സെമിനാറുകള്‍, ഇന്ത്യയിലെ സുഖവാസ വിനോദസഞ്ചാര അവസരങ്ങളുമായി ബന്ധപ്പെട്ട സെമിനാര്‍, ഇന്ത്യന്‍ കലാ സാംസ്‌കാരിക പരിപാടികള്‍ എന്നിവ നടത്തും. 

ആഘോഷങ്ങളില്‍ ആദ്യ പരിപാടിയായി ഡിസംബര്‍ രണ്ടിന് ശൈഖ് മുബാറക് മ്യൂസിയം കിയോസ്‌കില്‍ ഇന്ത്യ ദിനാഘോഷവും സംയുക്ത സംഗീത പരിപാടിയും ഉണ്ടാകും. ഡിസംബര്‍ അഞ്ച് മുതല്‍ ഒമ്പത് വരെ ഇന്ത്യന്‍ സാംസ്‌കാരിക വാരാചരണം നടത്തും. ഇതിനോട് അനുബന്ധിച്ച് നാഷണല്‍ ലൈബ്രറി ഹാളില്‍ ഇന്ത്യ, കുവൈത്ത് ചരിത്രപരമായ ബന്ധവുമായി ബന്ധപ്പെട്ട് സെമിനാര്‍ സംഘടിപ്പിക്കും. മാര്‍ച്ച് 20ന് സാധു ഹൗസുമായി സഹകരിച്ച് ഇന്ത്യന്‍ വസ്ത്രങ്ങളുടെ പ്രദര്‍ശനം സാധു ഹൗസ് മ്യൂസിയത്തില്‍ സംഘടിപ്പിക്കും. കുവൈത്ത് നാഷണല്‍ മ്യൂസിയത്തില്‍ ജൂണ്‍ 12ന് നാണയ, ആഭരണ പ്രദര്‍ശനത്തിന് തുടക്കമാകും. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അഭിമാനാർഹമായ 54 വർഷങ്ങൾ, ദേശീയ ദിനം വിപുലമായി ആഘോഷിക്കാൻ ബഹ്റൈൻ, രാജ്യത്ത് പൊതു അവധി
സൗദി അറേബ്യയിൽ തിമിർത്തുപെയ്ത് മഴ, റോഡുകളിൽ വെള്ളക്കെട്ട്, നിരവധി വാഹനങ്ങൾ മുങ്ങി